സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

സയൻ‌സ് ക്ലബ്ബ്.

ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രഅഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. ദിനാചരങ്ങൾ , ക്വിസ് എന്നിവ സഘടിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ സബ് ജില്ലാ തലത്തിൽ ഓവർ റോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയിട്ടുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കി വരുകയും ചെയ്യുന്നു.

2021 - 2022 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ സബ്‌ജില്ല തല മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ചിത്രരചന മത്സരത്തിൽ 4-ാം ക്ലാസ്സിലെ ജാനകി ബിനു ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ഗണിത ക്ലബ്ബ്

ഗണിതാഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുകയും വർഷാരംഭം മുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്നു. സബ് ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കാറുണ്ട് . തുടർച്ചയായ 10 വർഷവും ഗണിത ശാസ്ത്ര മാഗസിൻ , മോഡൽ , ജോമെട്രിക്കൽ ചാർട്ട് , പസിൽ എന്നിവയ്ക്ക് സമ്മാനങ്ങൾ കരസ്ഥമാക്കി ഓവർറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു വരുന്നു.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനു സാമൂഹിക പ്രശനങ്ങളിൽ ഫലപ്രദമായ ഇടപെടലും വളർത്തിയെടുക്കുന്നതിന് സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.  ഇടയ്ക്കിടെ ക്ലബ്ബ് അഗംങ്ങൾ ഒരുമിച്ച് കൂടി ആനുകാലിക കാര്യങ്ങൾ ചർച്ച ചെയ്യുകയും സാമൂഹിക പ്രസക്തിയുള്ള സ്വാതന്ത്രം പോലെയുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾക്കായി ദിനാചരങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് സഘടിപ്പിക്കുന്നു. സബ്‌ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥരാക്കുകയും ചെയ്തു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തെക്കുറിച്ചുള്ള പ്രാധാന്യം സൂചിപ്പിക്കുന്ന വീഡിയോ നല്കി. കുട്ടികൾ എല്ലാവരും വീടുകളിൽ ഒരു വൃക്ഷ തൈ നട്ട് പരിപാലിക്കണം എന്ന ആഹ്വാനത്തെ തുടർന്ന് വീടുകളിൽ വൃക്ഷ തൈ നട്ടു. പോഷൺ അഭിയാന്റെ ഭാഗമായി വീടുകളിൽ വിഷ രഹിത ഭക്ഷണത്തിനായി അടുക്കള തോട്ടം നിർമ്മിക്കാൻ പരിസ്ഥിതി ക്ലബ്ബ് നേതൃത്വം നല്കി. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.