സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായിസംസ്ഥാന ഗവൺമെൻറ് ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് എന്ന വിദ്യാർത്ഥികളുടെ സംഘടന സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലും പ്രവർത്തിച്ചുവരുന്നു. 8, 9, 10 ക്ലാസുകളിലെ 40 വിദ്യാർത്ഥികൾ വീതം ഉള്ള യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റ്റർ ആയ ശ്രീമതി മേരി ജോർജ് , സ്കൂൾ ഐടി കോഡിനേറ്റർ ശ്രീമതി റോസ് ജോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.മലയാളം കമ്പ്യൂട്ടിംഗ് , ഇലക്ട്രോണിക്സ് , പ്രോഗ്രാമിംഗ്, ആനിമേഷൻ, റോബോട്ടിക്സ് , സൈബർ സുരക്ഷ എന്നിവയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത് . എല്ലാ ബുധനാഴ്ചയും സ്കൂൾ വിട്ടതിനു ശേഷം നാലുമണി മുതൽ അഞ്ചു മണി വരെ പരിശീലനം നൽകുന്നു. കൂടാതെ ഏകദിന ക്യാമ്പുകളും എക്സ്പെർട്ട് ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട് . ജില്ലാതല ക്യാമ്പിൽ എട്ടു വിദ്യാർത്ഥികൾ പങ്കെടുത്തു. കഴിഞ്ഞവർഷം ആൽഫ്രിൻ ഓസ്റ്റിൻ എന്ന വിദ്യാർത്ഥിക്ക് ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി.ഹൈടെക് ക്ലാസ് റൂമുകളുടെ പരിപാലനവും ഉപകരണങ്ങളുടെ സുരക്ഷയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് നടക്കുന്നത് ഉപജില്ല ഐടി മത്സരങ്ങളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ താല്പര്യപൂർവ്വം പങ്കെടുക്കുകയും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.