സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/പുനർചിന്തനം

Schoolwiki സംരംഭത്തിൽ നിന്ന്
പുനർചിന്തനം


ലോകം ഒരു വൈറസിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്നു ഇപ്പോൾ എവിടെയാണ് മനുഷ്യന്റെ അഹങ്കാരം? എവിടെപ്പോയി മായാജാല പ്രകടനങ്ങളിലൂടെ ആളുകളെ വിഡ്ഢികളാക്കി കോടീശ്വരൻമാർ ആകുന്ന ആൾദൈവങ്ങൾ? സ്വാർത്ഥലാഭത്തിനായി സ്വന്തം പെറ്റമ്മയെ പോലും ഇല്ലാതാക്കാൻ മടിയില്ലാത്ത കാപാലികരെ എവിടെപ്പോയി നിങ്ങളുടെ ധാർഷ്ട്യം? മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന മതഭ്രാന്തന്മാരെ നിങ്ങൾ എവിടെയാണ്? മനുഷ്യൻ ഭൂമിയിൽ കാണിച്ച എല്ലാ തിന്മകൾക്കും എതിരായി നമ്മുടെ പ്രകൃതി തന്നെ സൃഷ്ടിച്ച ഒരു പ്രതിരോധ മാർഗമാണ് ഈ വൈറസ് എന്ന് എന്തുകൊണ്ട് നമുക്ക് സംശയിച്ചു കൂടാ? കൊറോണ എന്ന് ഓമന പേരിട്ടിരിക്കുന്ന ഇവൻ എത്തിപ്പെടാത്ത ലോകരാജ്യങ്ങൾ ഇനി വിരളം. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അത് കവർന്നിരുന്നു. കോടാനുകോടി ജനങ്ങൾ ഇതിനെ ഭയന്നു വീടിനു പുറത്തിറങ്ങാൻ കഴിയാതെ ഇരിക്കുന്നു. ഇവിടെ ധനികനും ദരിദ്രനും എല്ലാം തുല്യം. മനുഷ്യ നീ പ്രകൃതിയിൽ കാണിച്ചു കൂട്ടിയ പരാക്രമം എന്തെല്ലാമായിരുന്നു ഇപ്പോൾ ജാതി മത വർഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി ലോക ജനത ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച ഇത്തരം വിഷമ ഘട്ടങ്ങളിലും സന്തോഷം നൽകുന്ന ഒന്നാണ്. നമ്മുടെ മാതൃരാജ്യത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം എത്രയെന്ന് കാട്ടിത്തരുന്നു ഒരു സന്ദർഭമായി കൂടി ഇതിനെ കാണണം. അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്ന തരത്തിലുള്ള വാഹനപ്പെരുപ്പം റോഡുകളിൽ നിയന്ത്രിക്കാൻ കേവലം ഒരു വൈറസിനെ കൊണ്ട് ആയി എന്നുവന്നാൽ മനുഷ്യൻ വെറും നിസ്സഹായനാണ് എന്നല്ലാതെ എന്താ നമുക്ക് ചിന്തിക്കാൻ ആവുക ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഇത്രത്തോളം വളർച്ച ഉണ്ടായിട്ടും ബഹിരാകാശത്ത് പോലും വാസം ഉറപ്പിക്കാൻ നാം തയ്യാറായി നിൽക്കുമ്പോഴും കേവലം ഒരു വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് ആയില്ലെങ്കിൽ ഇത് വിധിവൈപരീത്യം എന്നല്ലാതെ എന്ത് പറയാൻ. ഇനിയെങ്കിലും മനുഷ്യാ നീ അഹങ്കാരം വെടിഞ്ഞ് സഹജീവി സ്നേഹത്തോടെ ജീവിക്കാൻ പ്രകൃതി നൽകിയ ഒരു അവസരമാണിത് എന്ന് ഓർത്താൽ നല്ലത്🙏🙏



ഐശ്വര്യ എം
8 A സെൻറ് ആഗസ്റ്റിൻസ് എച്ച്.എസ്. മുരുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം