സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ഡേ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ ഡേ

പത്രത്തിൽ വന്ന ഒരു വാർത്തയിൽനിന്നും ഉരുത്തിരിഞ്ഞതാണ് ഈ തലക്കെട്ട്.വീട്ടിൽ അടച്ചുപ്പൂട്ടി ഇരിക്കാത്തവർക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് കൊറോണക്കാലത്തെ ലോക്ക്ഡൗൺ.ഈ കൊറോണക്കാലത്ത് ലോക്ക്ഡൗൺ എത്രമാത്രം ഉപകരിച്ച എന്നത് വീട്ടിലിരിക്കുന്ന ആളുകൾക്ക് അറിയാമെങ്കിലും ഭരണാധികാരിക‍‍‍‍‍‍‍‍ൾക്കും നന്നായറിയാം.ഈ രോഗത്തെ ഒരു പരിധി വരെ പിടിച്ചുനി‍ർത്തുന്നതിൽ അവ വഹിച്ച പങ്ക് വലുതാണ്.

ലോക്ക്ഡൗൺ ഭുമിക്കു നൽകിയ വരദാനങ്ങളെ കുറിച്ച് ചിന്തിക്കാൻ സമയമായി കഴി‍ഞ്ഞിരിക്കുന്നു.പ്രകൃതിക്കു ലഭിച്ചിരിക്കുന്ന സ്വച്ഛതയും നൈർമല്ല്യവും നിലനിർതേണ്ടതാണ് അനിവാര്യമാണ്. ലോക്ക്ഡൗൺ മൂലം അന്തരീക്ഷ മലനീകരണം,ആഗോളതാപനം എന്നിവയിലുണ്ടായ മാറ്റങ്ങളാണ് ഏറെ പ്രധാന്യമുള്ളത്.താളം തെറ്റിയ പ്രകൃതിയെ നേർവഴിക്കുനടത്താൻ ഒരു പരിധിവരെ കൊറോണക്ക് കഴിഞ്ഞു.

രോഗബാധിതരുടെ വർദ്ധനയും മരണനിരക്കിന്റെ ഉയർച്ചയും കോറോണഭീതി പരത്തുമ്പോൾ ഇങ്ങനെയെരു മറുവശം കൂടി ചിന്തിക്കാൻ നാം നി‍‍‍‍‍‍ർബന്ധിതരാകുന്നു.കൊറോണകാലത്തിന്റെ നല്ല വശംകൂടി നാം കാണേണ്ടതാണ്.ലോക്ക്ഡൗണിനെ പഴിക്കാതെ ലോക്ക്ഡൗൺകാലം ആസ്വാദ്യകരമാക്കാം.ലോക്ക്ഡൗൺകാലം തിരിച്ചറിവിന്റെ കാലം ആയി മാറേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിൻ പുറങ്ങൾ-ഗ്രാമങ്ങൾ,അവയെയാണ് നാം ഈ കാലത്ത് കാണേണ്ടത്.നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറത്തിന്റെ ഭംഗിയും ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്.രാഷ്ട്രപിതാവായ മഹത്മാഗാന്ധിയുടെ 'ഗ്രാമസ്വരാജ്'ആശയത്തിലേക്കു ശ്രദ്ധതിരിക്കാൻ ഇനി വൈകികൂടാ.ഭാരതം അതിന്റെ ഗ്രമങ്ങളിലാണ് കുടി കൊള്ളുന്നതെന്ന സത്യത്തെയും തിരിച്ചറിയാൻ ഈ രോഗകാലം നമ്മോട് ആവശ്യപ്പെടുന്നു.

ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്ന് ,വർഷത്തിൽ ഒരു ദിവസം ലോകം മുഴുവൻ ലോക്ക്ഡൗൺ ആക്കാനുള്ള പ്രഖ്യാപനം നടത്തണം എന്നാണ് ഇപ്പോഴത്തെ ആവശ്യം.ഭൂമി അതിന്റെ സ്വഭാവികതയിലൂടെ താളം തെറ്റാതെ തിരികെ കൊണ്ടുവരാനുള്ള നല്ല അവസരമായി മാറ്റാൻ കഴിയണം. വീടിന്റെ വില കാണിച്ചുതന്ന കാലമാണ് കൊറോണകാലം.അതുമാത്രമല്ല മറ്റു പലതിന്റെയും വില നമ്മൾ ഇപ്പോഴാണ് മനസിലാക്കുന്നത്.ഒരു ലോക്ക്ഡൗൺ കൊണ്ട് ജീവിതത്തിന്റെ ഒഴുക്ക് തന്നെ മാറിപ്പോയവരുണ്ട്.ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ പ്രവർത്തിച്ച പ്രളയകാലത്തിനു സമാനമാണ് കൊറോണകാലവും. ഇറങ്ങി പ്രവർത്തിക്കാനാവില്ലെങ്കിലും വീട്ടിലിരുന്ന് നമ്മുക്ക് ചെയ്യാനാകുന്ന പല കാര്യങ്ങളുമുണ്ട്. ഭരണാധികാരികളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.

ലോക്ക്ഡൗൺ എന്ന് കേട്ടപ്പോൾ ആശങ്കപ്രകടിപ്പിച്ച എത്രയോ ആളുകൾ വീട്ടിൽ സുഖമായി ലോക്ക്ഡൗൺകാലം ആസ്വദിക്കുന്നു.ഇങ്ങനെയെരു കാലം കിട്ടിയതിന്റെ സന്തോഷം അവർക്കെല്ലാമുണ്ട്. അങ്ങനെ ലോക്ക്ഡൗൺ ആളുകൾക്കെല്ലാം ഒരുതരത്തിൽ ഉപകാരമായി എന്നാണ് പൊതുവേയുള്ള അഭിപ്രായം. എല്ലാ ഭരണാധികാരികളും മറ്റെല്ലാവരും പറയുന്നതുതന്നെ ആവർത്തിക്കുകയാണ്.

“Stay Safe – Stay at home”

കോവിഡ്-19 ന്റെ മറുവശം നല്ല തീരുമാനങ്ങൾക്കും പ്രതിക്ഷകൾക്കുമായി കാത്തിരിക്കാം.പ്രകൃതി അതിന്റെ താളം തിരികെ പിടിച്ചിരിക്കുന്നു.നമ്മുക്കും ആ താളം തിരികെപിടിക്കാം.ശബ്ദകോലാഹങ്ങളില്ലാതെ,വായുമലിനീകരണമില്ലാതെ,ആശങ്കകളും പ്രശ്നങ്ങളുമൊന്നുമില്ലാതെ ഒരു ദിനം നമ്മുക്കും ആചരിക്കാം-ലോക്ക്ഡൗൺ ഡേ.

ജീവാ മരിയാ സെബാസ്റ്റ്യൻ
10 B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം