സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം തിരിച്ചറിവുകൾ

നമ്മുടെ നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തിൽ നടകുന്ന കഥയാണിത് . ഒരു സാധാരണകുടുംബത്തിൽ ജനിച്ച് വളർന്ന രണ്ടു സഹോദർൻമാരുടെ കഥയാണ് . ഒരാൾ ഹൈസ്കൂളിലും ഒരാൾ LP യിലും പഠി‍ച്ചുകൊണ്ടിരുന്ന കാലത്ത് അവരു‍‍ടെ സ്നേഹനിധിയായ ചാച്ചൻ പാമ്പുകടിയേറ്റ് മരണമടഞ്ഞു . അന്നുമുതൽ ഈ ചേട്ടൻ ആണ് വീട്ടിലെ കൃഷിപണിയും മറ്റുകാര്യങ്ങളും എല്ലാം നോക്കി നടത്തിയിരുന്നത് . അമ്മയ്ക്കും അനിയനും അപ്പനില്ലാത്തതിന്റെ ഒരു കുറവും വരുതാതെ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ നോക്കിയിരുന്നു. അങ്ങനെ അവർ വളർന്നു . മൂത്തചേട്ടൻ പഠിച്ച് അടുത്തുള്ള സ്കുളിലെ സാറായി . സ്കുളിൽ പിള്ളാരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിനാറ . വീട്ടിൽ എല്ലാവരുടെയും കാര്യങ്ങൾ ഭംഗിയായി നടത്തി . അനിയനെ പഠിപ്പിച്ച് ഒരു CA കാരനാക്കി സാറ് ഒരു ടീച്ചറിനെ കല്യാണം കഴിച്ചു . അങ്ങനെ അവരുടെ കുടുംബഗങ്ങൾ എല്ലാം സ്നേഹത്തോടും സന്തോഷത്തോടും കഴിയുകയും ചെയ്തു . ചേട്ടൻ അതികം താമസിക്കാതെ ഒരു മോനുണ്ടായി . അനിയൻ ജോലിക്കായി അമേരിക്കയിലേക്ക് പോയി . അവിടെ ജോലിച്ചെയിലേക്ക് പോയി . അവിടെ ജോലിച്ചെയുന്ന ഒരു പെൺകുട്ടിയുമായി സ്നേഹത്തിലായി . വീട്ടുകാർ എതിർപ്പൊന്നും പറയാതെ സന്തോഷത്തോടെ കല്യാണം നടത്തി. എന്നാൽ ആ പെൺകുട്ടിയ്ക്ക് ഇവരുടെ വീട്ടിൽ വന്നു നില്ക്കാൻ താല്പര്യമില്ലായിരുന്നു . അവധി തീർന്നതും രണ്ടുപേരും അമേരിക്കയിലേക്ക് മടങ്ങിപോയി . ഇവിടെ സാറിനു വീണ്ടും പെൺകുട്ടി ജനിച്ചു . അമേരിക്കയിൽ അവർക്കും ഒരു മോനുണ്ടായി . അവർ ഒരിക്കലും നാട്ടിലെയ്ക്കു വന്നില്ല ഭാര്യക്കും മോനും നാട് ഇഷ്ട്ടമല്ലായിരുന്നു ഇവിടെ സാറിനു രണ്ടു മക്കൾകൂടി ജനിച്ചു . അങ്ങനെ അവർ സന്തോഷത്തോടെ നീങ്ങികൊണ്ടിരിക്കുമ്പോൾ അമ്മയ്ക്ക് പ്രായമാകുമ്പോൾ ഉണ്ടാകുന്ന പല പ്രശ്നങ്ങളും തുടങ്ങി . അമ്മയ്ക്ക് അമേരിക്കയിലുള്ള മകനെയും കൊച്ചുമകനെയും കാണുവാൻ കൊതിയായി . അങ്ങനെ സാറ് വളരെ അധികം നിർബന്ധിച്ചപ്പോൾ അവർ നാട്ടിൽ എത്തി . സാറിന്റെ മക്കൾ പറമ്പിലും അറ്റിലും എല്ലാം ഒാടിയും ചാടിയും നീന്തിയും കളിച്ചു നടന്നപ്പോൾ അനിയന്റെ മകൻ എല്ലാം ഡേർട്ടി അണെന്നു പറഞ്ഞ് വീട്ടിനകത്തു തന്നെ ഇരുന്ന് വിഡിയോ ഗൈമു T.V യും മൊബയിലും കംപ്യുട്ടാറുമായി കളിച്ച് സമയം ചിലവഴിച്ചു . സാറിന്റെ മക്കൾ പേരക്കയും മാങ്ങയും ചക്കയും ചാമ്പയ്ക്കയും മൾബറിയും റെംമ്പുട്ടാനും ആത്തയ്ക്കയും എല്ലാം പറിച്ചു തിന്ന് നടന്നപ്പോൾ അമേരിക്കൻ പൈയ്യൻ പിസയും ബർഗറും ന്യൂഡിൽസും പോലുള്ള ഫാസ്റ്റുഫുഡുകൾ കഴിച്ചു വയറുനിറച്ചു . അങ്ങനെ അവർ അമേരിക്കയിലേക്കു തിരിച്ചുപോയി . അങ്ങനെയിരിക്കുമ്പോൾ ലോകത്തെ മുഴുവൻ ഭീതിയിലാക്കുന്ന ഒരു മഹാമാരി കടന്നു വന്നു . അമേരിക്കയും ഇന്ത്യയേയും എല്ലാം കടന്നാക്രമിച്ചു മഹമാരിയുടെ തുടക്ക സമയത്ത് അവരുടെ അമ്മയുടെ അസുഖം കൂടുകയും മരണമടയുകയും ചെയ്തു . അപ്പോൾ അവർ വീണ്ടും നാട്ടിലെത്തി . മരണാനന്തര കർമ്മങ്ങൾക്കുശേഷം തിരിച്ചുപോകാനാണ് വന്നത് . പക്ഷെ ഇവിടെ എത്തി രണ്ടു ദിവസത്തിനകം ലോകമെങ്ങും ലോക്ഡൗവണുകൾ ആരംഭിച്ചു . എല്ലാം യാത്രമ്പൗകര്യങ്ങളും നിർത്തിവച്ചു . അവർ അമേരിക്കയിൽ നിന്നു വന്നതായതുകൊണ്ട് നിരീക്ഷണത്തിലായിരുന്നു . ഏതാനും ദിവസങ്ങൾക്കുള്ളിൽ അപ്പനും മകനും ഹോസ്പിറ്റലില്ലായി എന്നാൽ അപ്പൻ മഹാമാരിയെ കീഴടക്കി മകൻ മരണത്തിനു കീഴടങ്ങി . അതിനുശേഷം സാറിന്റെ മക്കളിൽ ഇളയവനും ഈ രോഗം വന്നു . എന്നാൽ അതിനെ വളരെ വേഗം തന്നെ അതിജീവിച്ചു . ഇതിൽ നിന്നും നമ്മൾക്ക് മനസ്സിലാക്കാൻ പറ്റുന്നത് മണ്ണിനോടും പ്രക്യതിയോടും ചേർന്ന് ജീവ്ക്കുന്നവർക്ക് രോഗപ്രതിരോഗശേഷി കൂടുതലായിരിക്കും . സാറിന്റെ കൊച്ച് സ്വന്തം ഫാമിലെ പച്ചകറികളും മീന്നും പാലും ഇറച്ചിയു കഴിച്ചു വളർന്നപ്പോൾ അനിയന്റെ കുഞ്ഞ് ഫാസ്റ്റ ഫുഡ് കഴിച്ചാണ് വളർന്നത് . അതുകൊണ്ട് അവന് ഒരുപാട് വൈറ്റമിൻസും പ്രൊട്ടീനും എല്ലാം ലഭിക്കുന്നുത് കുറവായിരുന്നു . അവന് ശാരീരിക വ്യായാമം വളരെ കുറവായിരുന്നു . ഇതെല്ലാം അവന് ദ്യൂഷ്യമായി തീർന്നു . അനിയന് മകനെ വളർത്തി രീതി തെറ്റായിരുന്നു എന്ന് മനസ്സിലാക്കി മകനെ സംസ്കരിച്ചു . നാട്ടിൽ തന്നെ താമസമാക്കി ഒരു കുട്ടിയെ ദത്ത് എടുത്ത് സാറിന്റെ പിള്ളാരുടെ കൂടെ പ്രക്യതിയോട് ഇണങ്ങി സ്വഭാവിക രോഗപ്രതിരോധശേഷി ലഭിക്കുന്ന രീതിയിൽ വളർത്തി സന്തോഷത്തോടെ ജീവിച്ചു . ഇതിൽ നിന്നും നമ്മുക്ക് ലഭിക്കുന്ന ഗുണപാഠം : കുഞ്ഞുങ്ങൾക്ക് എല്ലാം രോഗ പ്രതിരോധകുത്തി വെയ്പ്പുകളും എടുകുന്നതോടൊപ്പം മക്കളെ പ്രക്യതിയെ അറിഞ്ഞ് സ്വാഭാവിക രോഗപ്രതിരോധശേഷി നേടി കൊടുക്കണം എന്നാണ് .

അൽഫോൻസാ ജെയ്സൺ
Vi A സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത