സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/തിരുത്താം ശീലങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
തിരുത്താം ശീലങ്ങളെ


ഭൂമിയെ കൊല്ലാൻ മുതിർന്നു നമ്മൾ
സർവംസഹയായി നിന്നു ഭൂമി.
വേദനയുള്ളിലൊതുക്കി ഭൂമി
ആനന്ദ നൃത്തം ചവിട്ടി മക്കൾ
തുപ്പാൻ മടിയില്ല പൊതുനിരത്തിൽ
മാലിന്യം നദിയിലേയ്ക്കെറിഞ്ഞു നമ്മൾ
പാറകളൊന്നായി തുരന്നു നീക്കി
മലകളിടിച്ചുനിരത്തിനമ്മൾ
വിഷമെറിഞ്ഞു കൃഷിയിടത്തിൽ
സർവ്വത്രമായമായി ഭക്ഷണവും.
സ്വാർത്ഥത കാരണം മാനുഷരോ
സോദരരാരെയുമോർത്തതില്ല.
വേദനകൊണ്ടു പുളഞ്ഞു ഭൂമി
ഭൂമി കുലുങ്ങിയെന്നു നമ്മൾ
കണ്ണീരോഴുക്കി കരഞ്ഞു ഭൂമി
മഹാപ്രളയമെന്നു നമ്മൾ
രോഗഗ്രസ്ഥയായി നിന്നു ഭൂമി
മഹാമാരിയെന്നു നമ്മൾ
നമ്മൾ തൻ ശീലങ്ങൾ മാറ്റിടേണം
ഇല്ലെങ്കിൽ മൃത്യു വരിക്കും ഭൂമി.
 

എയ്ഞ്ചൽമരിയ ജോസ്
8 B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത