സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ജീവിതം ഒരു യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം ഒരു യാത്ര

മനസ്സിൽ ഒത്തിരിയേറെ ചിന്തകൾ ഉദിച്ചുവരുന്നു.എന്നാൽ താളുകളിൽ പതിപ്പിക്കാൻ പറ്റുന്നില്ല.വാക്കുകൾ മുറിഞ്ഞുപോകുന്നു.എഴുതാൻ ബുദ്ധിമുട്ടാകുന്നു.

മനസ്സിൽ ഉദിച്ചുവരുന്ന ഈ ചിന്തകളെ പോലെയാണ് ജീവിതമാകുന്ന യാത്ര.പല ഇടങ്ങളിൽ അതു നിൽക്കുന്നു. പിന്നെയും മുന്നോട്ട്.എന്ന് അവസാനിക്കും എന്ന് അറിയാതെ മുന്നോട്ട്.ജീവിതമാകുന്ന യാത്രയിൽ നാം ഒത്തിരി വൃക്തികളെ കണ്ടുമുട്ടുന്നു.ചിലത് മാഞ്ഞു പോകുന്നു.ചിലത് കൂടെ വരുന്നു.ചിലത് മനസ്സിൽ പതിയുന്നു.ഈ യാത്രയിൽ ഏകാന്തമായ നിമിഷങ്ങളും നിറയുന്നു.ഒറ്റക്കാകുന്ന ഈ ഏകാന്തനിമിഷങ്ങൾ ചിലപ്പോൾ ജീവിതത്തെ തളർത്തുന്നു.ചിലപ്പോൾ അത് നമ്മെ ചിന്തിപ്പിക്കുന്നു.ചിലപ്പോൾ മുൻപ്പോട്ട് നയിക്കുന്നു.ജീവിത യാത്രയിൽ എല്ലാം കൂടെ ഉള്ളപ്പോഴും എല്ലാം നേടി കഴിഞ്ഞാലും ചിലപ്പോൾ ഏകാന്തതയിൽ തളർന്നു എന്ന് വരാം.എല്ലാം ജിവിതത്തിന്റെ മായ കാഴ്ച്ചകൾ,മായ വിദ്യകൾ.സങ്കടങ്ങളും ഏകാന്തതയും നിറയാത്ത ജീവിതങ്ങൾ ഇല്ല.ഉയർച്ചകളും താഴ്ച്ചകളും ഇല്ലാത്ത ജീവിതങ്ങൾ ഇല്ല.ഇതെല്ലാം മനുഷ്യ ജീവിതത്തിന്റെ പ്രത്യേകതകളാണ്.ഇ‍വ ഒാരോന്നും,ഒാരോ വ്യക്തി ജീവിതത്തിലും പ്രതിഫലിക്കുന്നവയാണ്. ഏകാന്തനിമിഷങ്ങൾ നമ്മെ തളർത്തിയേക്കാം.എന്നാൽ അതിനനുവദിക്കരുത്.ഏകാന്തനിമിഷങ്ങൾ മുന്നോട്ട് പോകാനുള്ള വഴി കാട്ടുന്ന വിളക്കുകളാണ്,നാം ഒരിക്കലും തിരിച്ചറിയാത്ത വഴികാട്ടികൾ.ജീവിതത്തിൽ മനസ്സിനെ സങ്കടപ്പെടുത്തുന്ന തളർത്തുന്ന നിമിഷങ്ങൾ,ഒാർമകൾ,വ്യക്തികൾ എന്നിവയെല്ലാം സാധാരണം.എന്നാൽ ഇവ ഒരു വാഴികാട്ടിയാണ്.നാം സഞ്ചരിച്ചു വന്ന പാതകൾ ഇവ നമ്മെ ഒാർമപ്പെടുത്തുന്നു.അതിലെ പോരായ്മകളും,തെറ്റുകളും നമ്മെ കാണിച്ചു തരുന്നു.എന്നാൽ ഇവ നാം തിരിച്ചറിയുന്നില്ല.ഇവ അറിയാനോ ഒാർക്കാനോ നാം ശ്രദ്ധിക്കുന്നില്ല. പകരം സങ്കടങ്ങളിൽ നമ്മെ തന്നെ കെട്ടിതാഴ്ത്തുന്നു.

ജീവിതമാകുന്ന യാത്രയിലെ സങ്കടങ്ങളും ഏകാന്തതയും എല്ലാം നമ്മുക്ക് മുന്നോട്ടുള്ളു യാത്രക്ക് ഒരു പാഠമാണ്.തിരിച്ചറിവിന്റെ പാഠം.രാത്രിയുടെ അന്ധകാരത്തിലും പ്രകാശം പരത്തുന്ന താരങ്ങളെ പോലെയാണ് ഈ തിരിച്ചറിവിന്റെ പാഠം.എന്നും എപ്പോഴും ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാൻ ശക്തി നൽകുന്ന പാഠം. ജീവിത യാത്ര ഒരിക്കൽ അവസാനിക്കുന്നു.അതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സത്യവും,നിയമവും.എന്നേക്കുമായി ആരും ഈ ഭൂമിയിൽ നിലനിൽക്കുന്നില്ല.ഒരിക്കൽ എന്നേക്കുമായി അവസാനിക്കുന്ന ഒരു യാത്രയാണ് ജീവിതം.നാം ജനിക്കുമ്പോൾ ആരംഭിക്കുന്ന നമ്മുടെ ജീവിത യാത്രയിൽ എപ്പോഴും കൂട്ടായി ഉള്ളത് നമ്മുടെ ചില ഒാർമകൾ.ലോകത്ത് ഒന്നും എന്നേക്കുമായി നിലനിൽക്കുന്നില്ല നമ്മളും മറ്റുള്ളവരും ആരും.നമ്മൾ നമ്മുടെ യാത്ര തുടരുമ്പോൾ ചിലർ നമ്മെ വിട്ട് പാതിവഴിയിൽ പിരിഞ്ഞുപോകുന്നു.അപ്പോഴും യാത്രയിൽ കൂട്ടാകുന്നത് സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ ചില ഒാർമകൾ മാത്രമാണ്.എപ്പോഴെങ്കിലും അവസാനിക്കുന്ന നമ്മുടെ യാത്രയിൽ നാം ഒാർക്കാൻ ഇഷ്ട്ടപ്പെടുന്നത് സന്തോഷങ്ങൾ നൽകുന്ന ഒാർമകളാണ്.സങ്കടങ്ങൾ നിറഞ്ഞ ഒാർമകൾ ഒാർക്കാൻ ആരും ഇഷ്ട്പെടുന്നില്ല ഞാനും.എന്നാൽ അവയും നമ്മെ ഒാർമിപ്പിക്കുന്ന വഴികാട്ടിയാണ്.സങ്കടങ്ങളിലും സന്തോഷം എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്.അതു നാം മനസിലാക്കണം.അവ നമുക്ക് ഒരു വഴികാട്ടിയാണ്.

ജീവിതത്തിൽ ഒത്തിരി പ്രതിസന്ധികൾ കടന്നുവരുന്നു. ചിലപ്പോൾ നാം തളർന്നു പോകുന്നു.ഈ പ്രതിസന്ധികളെ മറികടക്കുവാൻ നമ്മുടെ ചില ഒാർമകളും ചിന്തകളും നമ്മെ സഹായിക്കും. ഇന്നലെകളിൽ നിന്ന് പ്രചോദനം ഉൾകെണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടണം.അന്ധകാരത്തിലും വെളിച്ചം നൽകുന്ന ഒരു നക്ഷത്രതെപോലെ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതയാത്രയിൽ നാം മുന്നോട്ട് പോകണം. ജീവിതമാകുന്ന യാത്രയിൽ ചിരിക്കാൻ നാം ചിലപ്പോൾ നാം മറന്നു പോകുന്നു.ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളോ ഭാരങ്ങളോ ആകാം കാരണം. “Life is a Camera,Face it with a Smile”.ജീവിതം ഒരു ’Camera’ പോലെയാണ്.അതിനെ ചിരിച്ചുകൊണ്ട് വേണം നാം നേരിടാൻ.ഭീതികളുടെ കാലത്ത് ചിരിക്കാൻ ബുദ്ധിമുട്ടാണ്.എന്നാൽ ചിലപ്പോൾ നമ്മുടെ ചിരി മറ്റുള്ളവർക്ക് പ്രത്യാശയുടെ കിരണങ്ങളാണ്.ആശ്വാസത്തിന്റെ കുളിർ കാറ്റാണ്. നമ്മുടെ ജീവിത യാത്ര ഒരിക്കൽ അവസാനിക്കും.ഇന്നോ നാളയോ എന്ന് അറിയില്ല. എന്നാൽ നാം നാളെ ജീവിക്കുമെന്ന പ്രത്യാശയിൽ ഉണരുന്നു. ഈ പ്രത്യാശ യാത്രയിൽ ഉടനീളം വേണം അല്ലെങ്കിൽ നാം തളരും. തളരാതെപ്രത്യാശയിൽ നാം മുന്നോട്ട് പോകണം.

നിങ്ങൾ ചിന്തിച്ചേക്കാം എന്തിനാണ് ഒാരോ കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്ന്.മനസിൽ പതിയാൻ തന്നെയാണ്.കാരണം നാം അതിജീവിക്കണം.ഇപ്പോൾ നാം നേരിടുന്ന കൊറോണ എന്ന യാഥർത്ഥ്യത്തെ.നമ്മൾ ഭയപ്പെടാതെ കരുതലിലൂടെ ഇതിനെ നേരിടണം.പ്രത്യാശ കൈവെടിയാതെ. ഏകാന്തവാസത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താം. ഇനിയും ജീവിക്കാൻ കരുത്താർജിക്കാം.ഈ കൊറോണയെ ഭയപ്പെടാതെ കരുതലോടെയും പ്രത്യാശയോടെയും സ്നേഹത്തിന്റെയും സ്വാന്ത്വനത്തിന്റെയും ഒരു ചെറു ചിരിയോടെ നേരിടാം.അങ്ങനെ അന്ധകാരത്തിൽ പ്രകാശം പരത്തുന്ന നക്ഷത്രങ്ങളെ പോലെ ആയി തീരാം.

എലൻ ജോസ്
9 B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം