സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞൻ

ലോകമൊന്നാകെ ഇപ്പോൾ ചർച്ച ചെയുന്ന പേരാണ് കോറോണ വൈറസ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നേകാൽ ലക്ഷത്തോളം പേരുടെ ജിവനെടുത്ത ഈ ഭയങ്കരൻ വൈറസ് ഇന്നുവരെ ബാധിച്ചത് 20 ലക്ഷത്തിലധികം പേരെയാണ്.ഇന്ന് നാമെല്ലാം വിടുകളിൽ ഒതുങ്ങി കൂടേണ്ടിവന്നതും ഈ കു‍ഞ്ഞൻ വൈറസ് കാരണമാണ്.അമേരിക്ക, ഇറ്റലി,സ്പെയിൻ,ഫ്രൻസ്,ബ്രിട്ടൻ തുടങ്ങിയവയാണ് വൈറസ് ബാധ ഏറ്റവും അധികം പ്രശ്നമുണ്ടാക്കിയ രാജൃങ്ങൾ.ഇന്ത്യയിലും വൈറസ്ബാധ സൃഷ്ടിച്ച പ്രശ്നങ്ങൾ ചില്ലറയല്ല. വൈറസ് ഏല്ലാവരിലേക്കും പടരുന്നത് തടയാൻ 21 ദിവസമാണ് രാജ്യം മൊത്തം അടച്ചിട്ടത്.ഇത് പോരാതെ വന്നതോടെയാണ് അടുത്ത 19 ദിവസത്തേക്ക്കൂടി രാജ്യം അടച്ചുപൂട്ടിയിടുകയാണെന്ന് ഏപ്രിൽ 14-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എല്ലാവരും ഇതുവരെ ചെയ്തതുപോലെ വീടുകളിൽ തന്നെ തുടരണമെന്നർത്ഥം.

ലോകത്തെ മൊത്തം വരച്ചവരയിൽ നിർത്തിയ ഈ കോറോണ വൈറസ് എന്താണ്? ലോകത്തുമൊത്തം പലതരത്തിലുള്ള വൈറസ് ഉണ്ട്.ഇവയെ പല കുടുംബങ്ങളാക്കി തിരിച്ചിട്ടുണ്ട്.അത്തരത്തിലൊന്നാണ് കൊറോണ കുടുംബം.ഇപ്പോൾ നാം നേരിടുന്ന പ്രശ്നങ്ങളെല്ലാം സൃഷ്ടിച്ചത് കൊറോണ കുടുംബത്തിൽപ്പെട്ട 'സാർസ്കോവ് 2’ എന്ന വൈറസാണ്.വിളിക്കാൻ എളുപ്പത്തിനാണ് നാം കൊറോണ വൈറസ് എന്ന് വിളിക്കുന്നത്.ഈ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിൻെ പേരാണ് കോവിഡ് 19.കൊറോണ വൈറസ് ഡിസിസ് ഒാഫ് 2019 എന്നതിന്റെ ചുരുക്ക പേരാണ് കോവിഡ് 19 ആയി മാറിയത്.

വൈറസിന്റെ വരവ്

ചൈനയിലെ ഖുവാൻ സിഫുഡ് മാർക്കറ്റ് എന്നറിയപ്പെടുന്ന മാംസച്ചന്തയിൽ നിന്നാണ് ഇപ്പോഴത്തെ വൈറസ് പൊട്ടിപുറപ്പെട്ടന്നാണ് കരുതപ്പെടുന്നത്.വംശനാശഭീഷണി നേരിടുന്നതുൾപ്പെടെയുള്ള ഒട്ടെറെ കാട്ടുമൃഗങ്ങളെ വിൽകകുന്ന സ്ഥലമായിരുന്നു അത്. ഇപ്പോൾ കണ്ടെത്തിയ‍ പുതിയകെറോണാ വെറസിന് സമാനമായ വൈറസുകൾ നേരത്തെ വാവ്വാലിലും ഈനാംപേച്ചിയിലും കണ്ടെത്തിയിട്ടുണ്ട് ഈ ജിവികളെ ഖുവാൻ മാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിച്ചി‍രുന്നു. അവയിൽ നിന്നാകാം പുതിയ വൈറസ് മനുഷ്യരിലേയ്ക്ക് എത്തിയതെന്നാണ് കരുതുന്നത്. 2019 നവംബറിൽ തന്നെ ഒട്ടേറെപ്പേർ കടുത്ത ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നുവെങ്കിലും വൈറസിനെ തിരിച്ചറിഞ്ഞു പ്രധിരോധിക്കാൻ വൈകിയതോടെയാണ് ആദ്യം പിന്നീട് ലോകമാകയും ഈ കൊറോണാ വൈറസ് എത്തി ചേർന്നത് . ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി ഒന്നേകാൽ ലക്ഷത്തി‍ലധികം ആളുകളിലാണ് കോവിഡ് 19 ബധിച്ച് മരിച്ചത് രോഗം ബാധിച്ചവരുടെ എണ്ണം 20 ലക്ഷത്തേലേറെയാണ്

പകരുന്നതെങ്ങനെ ?

കോവിഡ് 19 രോഗികൾ തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലുടെയാണ് വൈറസ് പ്രധാനമായും പകരുന്നത്.ഏകദേശം ഒരു മീറ്റർ വരെ വൈറസ് എത്താം.ഇതിനാലാണ് കോവിഡ് രോഗലക്ഷണമുള്ളവർ മാസ്ക്ക് ധരിക്കണമെന്ന് പറയുന്നത് കോറേണാ ബാധിച്ചെന്നറിയാതെ ഒട്ടേറെപേർ പലയിടത്തേക്കും യാത്ര ചെയ്തിരുന്നു അവർവഴി അനവധി വൈറസുകൾ പുറത്തെത്തുകയും ചെയ്തു.ബസിലും,കാറിലും, വിമാനത്തിലും,ട്രെയിനിലും,പാർക്കിലും ഈ വൈറസ് പറ്റിപിടിച്ചിരുന്നു.അവയെ എല്ലവരും തൊടുകയും പിന്നിട് ആ കൈ മൂക്കിലും,വായിലും,കണ്ണിലും തൊടുകയും ചെയ്തപ്പോഴാണ് പലരുടെയും ശരിരത്തിലേയ്ക്ക് വൈറസ് കയറി പറ്റിയത്.ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാൽ വൈറസെല്ലാം നശിച്ചുപോകും സോപ്പില്ലെങ്കിൽ സാനിട്ടൈസർ ഉപയോഗിച്ചാലും മതി.ഇടയ്ക്കിടെ കൈ കഴുകിയും മറ്റും വ്യക്തിശുചിത്വം പാലിച്ചാൽ കൊറോണയെന്നല്ലാ,ഏതുവൈറസിനേയും ശരിരത്തിനകത്ത് കയറ്റാതെ നമുക്ക് ഒാടിച്ചുവിടാം.

അടച്ചുപൂട്ടൽ എന്തിന് ?

ലോകത്ത് കൊവിഡ് രോഗം ബാധിച്ച ആളുകളുടെ എണ്ണം കൂടിയതോടേ വൈറസ് ട്രെയിനിലും ബസ്സിലും വിമാനത്തിലുമൊക്കെ കയറിപറ്റാൻ തുടങ്ങി. ജനം കൂട്ടത്തോടെ ഇതിലെല്ലാം സഞ്ചരിക്കുന്നതിനാൽ വൈറസ് ഒട്ടെറെ പേരിലേയ്ക്ക് പകരാൻ തുടങ്ങി. ആളുകൾ പരസ്പരം ഇടപഴകുന്നത് പ്രധാന പ്രശ്നമായി മാറി. അതോടെയാണ് സകല ഗതാഗത സംവിധാനങ്ങളും നിർത്തി രാജ്യത്തിന്റെ അതിർത്തികൾ എല്ലാം അടച്ച് സ്കൂളുകൾക്ക് ഉൾപ്പെടെ അവധികൊടുത്ത് എല്ലാവരോടും വീട്ടിലിരിക്കാൻ സർക്കാർ നിർദ്ദേശിച്ചത്. വാക്സിനോ, മരുന്നോ, കണ്ടുപ്പിടിക്കാത്തതിനാൽ സാർസ്കോവ് രണ്ട് വൈറസ്സിനെ തടയാനുള്ള വഴികളിൽ ഒന്ന് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയെന്നാണ്. അതിനാൽ വീടുകളിൽ വെറുതെയിരിക്കാതെ നല്ല ഭക്ഷണം കഴിച്ചും ആവശ്യത്തിന് വെള്ളം കുടിച്ചും വ്യായമത്തിലുടെയെല്ലാം ഓരോരുത്തരും രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താനാണ് ഡോക്ടർമാർ പറയുന്നത്. കൈകൾ ഉൾപ്പെടെ കൃത്യമായി കഴുകി വ്യക്തിശുചിത്വം പാലിച്ച് വൈറസ് പരക്കുന്നതിന്റെ ചങ്ങലക്കണ്ണികളും പൊട്ടിക്കാനാവും.അങ്ങനെ നമ്മുക്കെല്ലാവർക്കും ചേർന്ന് ഓടിച്ചുവിടാം ഈ വില്ലൻ വൈറസിനെ.......

‍അജഞനാ ആന്റണി
6 A സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം