സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/കൊറോണ നൽകുന്ന ശുചിത്വ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകുന്ന ശുചിത്വ പാഠങ്ങൾ

'നിശ്ശബ്ദ നായി ഒരു മുറിയിൽ ഒറ്റക്കിരിക്കൻ ഉള്ള കഴിവില്ലായ്മ യിൽ നിന്നാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളിലും ഉടലെടുക്കുന്നത് '

മഹാനായ ബ്ലയിസ് പാസ്‌കലിന്റെ വാക്കുകളാണ്. യുഎസ്,ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ, എന്നീ വികസിതവം, വികസിക്കുന്നതുമായ ഇരുന്നൂറിലേറെ രാജ്യങ്ങൾ അനുഭവിക്കുന്ന ഒരു വലിയ മഹാമാരി ആണ് കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ്. ചൈനയിലെ ഹുബെ് പ്രവിശയായിലെ വുഹനിലെ മത്സ്യ, മാംസ മാർക്കറ്റിൽ നിന്നാണ് ഇൗ വൈറസ് ഉദ്ഭവിച്ച്‌ത്. നവംബർ 17 ആണ് ചൈനയില് ആദ്യ കൊറോണ കേസ് റിപോർട് ചെയ്തത്. എന്നൽ രോഗം ഔദ്യോഗികമായി സ്ഥിരികരിത്ചത് ഡിസംബർ എട്ടിന് ആണ് എന്ന റിപ്പോർട്ടാണ് ചൈനീസ് സർക്കാർ ലോകാരോഗ്യസംഘടന ക്ക് നൽകിയത് . അവിടെ നിന്നും അറുപത്തേഴു ദിവസങ്ങൾ കൊണ്ട് രോഗികളുടെ എണ്ണം ഒരിലക്ഷമായി . അടുത്ത പതിനൊന്നു ദിവസങ്ങൾ കൊണ്ട് ഒരുലകഷംകൂടി . ഇപ്പോൾ ഏഴ് ലക്ഷം എന്നകണക്കിലേക്ക് അടുക്കുന്നു . ജനുവരി 30നണ് ഇന്ത്യയിൽ,കേരളത്തിൽ ആദ്യ കൊറോണ കേസ് റിപോർട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിനിക്കാണ് കൊറോണ സ്തിരികരിതച്ച്ത്.

കൊറോണ കഴിയ്യുന്നതൊപ്പം അത് നമുക്ക് നൽകുന്ന ചില പാഠങ്ങൾ കൂടെയുണ്ട് . മഹാമാരികളെ നേരിടുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്.ശക്തമായ രോഗപ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വവുമാണ് വേണ്ടത്.

' പൊതു സ്ഥലത്ത് തുപ്പരുത് ' എന്നത് അറിയ്യതവരില്ല . അത്തരം അറിവുകൾ നമ്മുടെ നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെ പഠിക്കുന്നുണ്ട്. എന്നൽ പാലിക്കപ്പെടുന്നില്ല. പൊതു ഇടങ്ങളിൽ തുപ്പുക എന്ന രോഗവഹിനിയായ ദുശ്ശീലം തിരുത്താൻ നം തയാറാകുന്നില്ല . മരുന്നില്ലാതെ കൊറോണ ഭീഷണിയുടെ പശ്ച്തലത്തിൽ ഇൗ ശീലം നിർത്തിയേ പറ്റൂ അല്ലെങ്കിൽ നിർത്തിച്ചെ പറ്റൂ . അതിജീവനം വാഴിമുട്ടുമ്പോലാണ് ഓരോരുത്തരും ദുശ്ശീലങ്ങൾ നിർത്തുക . പൊതുഇടങ്ങളിൽ ശുചിത്വം പാലിക്കുക എന്നത് മുകളിൽ നിന്നുള്ള ഉത്തരവു കൊണ്ട് മാത്രം പലിക്കപ്പെടെണ്ടതല്ല . ഓരോ തവണയും നാം പൊതുസ്ഥലങ്ങൾ വൃത്തിഹിനമായ്‌ ഉപയോഗിക്കുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെ ആണ് അപകടപ്പെടുതുക എന്ന ബോധത്തിലേക്ക് ഒരു ജനത ഉണർന്നെ തീരൂ.

ശുചിത്വം ആർഭടമയും, അസാധ്യമായ നിർധന ജീവിതങ്ങളും നമ്മുടെ നാട്ടിലുണ്ട് എന്ന വസ്തുത കാണാതിരിക്കില്ല . സാമൂഹിക അകലം പാലി ചു ജീവിക്കുകയെന്നത് തെരുവിൽ രാപ്പർക്കുന്നവർക്കും ദരിദ്രർക്കും ചേരികളിലും ആദിവാസി ഊരുകളലിലും അതിധി തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ കഴിയ്യുന്നവർക്കും വേണ്ടി മാത്രമല്ല . വീടുകളിൽ ശൗചാലയം പോലുമില്ലാത്ത ലക്ഷകണക്കിന് മനുഷ്യർ എന്നും ഇൗ വികസിക്കുന്ന രാജ്യത്തുണ്ട് . വ്യക്തിശചിത്വം അസാധ്യം എന്ന് പറയാവുന്ന സ്ഥലങ്ങളാണിത് . അവിടെ അടിസ്ഥാന വികസനം എത്തിക്കുകെന്ന യത്നതിന് വികസന അജൻധകളിലെ പ്രാഥമിക മുൻഗണന കിട്ടിയ്യെതീരു. അടിസ്ഥാന സുചീകരണ നിലച്ച ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ഡെങ്കിപ്പനി പടരുന്നതിന്റെ ആശങ്കാജനകമായ വാർത്തകൾ പുറത്തു വന്നുകഴിഞ്ഞു . ശ്രദ്ധ മുഴുവൻ കൊറോനയെ നേരിടാൻ തിരിയുമ്പോൾ മറ്റു രോഗങ്ങൾ കയറിവരുന്നത് നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.

പൊതുഇടങ്ങളിൽ തുപ്പുക മാത്രമല്ല തെരുവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ആളുകൾക്ക് എതിരെയും കർക്കശമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട് . രോഗങ്ങളുടെ വളർത്തുകീൻഡ്രങ്ങളണ് ഇത്തരം അനധികൃത മാലിന്യ നിക്ഷേപങ്ങൾ . പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം ശീലമാക്കുക , കൂട്ടം കൂടരുത് , ഒരു മീറ്റർ അകലം പാലിക്കുക , മുട്ടിയുരുമ്മി നിൽക്കുന്നത് ഒഴിവാക്കുക , മറ്റുള്ളവരെസ്പർഷിക്കരുത്, ഷക് ഹാൻഡ് വേണ്ട .പകരം കൈകൾ കൂപ്പാം, അധികൃതരുടെ നിർദേശ്ങ്ങൾ പാലിക്കുക , രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ ഇരിക്കുക, ചുമാക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറക്കുക, കണ്ണിലോ മൂക്കിലോ നാവിലോ സ്പർശിക്കുന്നത്. കൊറോണ കാലത്ത് ചെയ്യേണ്ട കാര്യങ്ങളാണ് ഇവ എന്ന് എല്ലാവർക്കും അറിയാം. ഇപ്പൊൾ ഒത്ത് പിടിച്ച് പ്രയത്നിച്ച ആല്‌ രക്ഷപെടും.ഇല്ലെങ്കിൽകോരോണയുമയ്യി ചേർന്ന് വരാനിരിക്കുന്ന മഴക്കാലം ദുരിത പൂർണ്ണമകും.

എല്ലാ മഴക്കാലവും നമുക്ക് ഒരു പനി കാലമാണ്.എന്തു തരം പനി ആണ് എന്ന് തിരിച്ചറിയാനും കണ്ടെത്തുന്നതും മഴക്കാലത്ത് ദുഷ്കരമാകും . അതു കൊണ്ട് ഇൗ വെനേൽ സർക്കാരിന് ഭാരിച്ച് ഉത്തരവാദിത്വം കൂടിയാണ്. വയനാടൻ മേഖലകളിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാലിന്യമുക്ത രാഷ്ട്രത്തിന് വേണ്ടി ജനതയേ സജ്ജരാകാൻ കൂടി ഇൗ കൊവിഡ് കാല അടർച്ചുപൂട്ടെൽ വിനിയോഗിക്കണം . കോവിടിനെ കേരളം എങ്ങനെ പിടിച്ചുകെട്ടുന്നു എന്ന് അന്വേഷിച്ചാൽ അതിനു പിന്നിൽ ഒമ്പത് ഘടകങ്ങൾ ഉണ്ട്: മുന്നൊരുക്കം , പരിശോധന, അടച്ചിടെല്ൽ,ആശുപത്രികൾ , നിരീക്ഷണം , ജാഗ്രത,ഒത്തൊരുമ , സഞ്ചാരപഥം , നിയന്ത്രണം, ജാഗ്രത,ഒത്തൊരുമ. കൈക്കാഴുകെ എന്നത് ശീ ലം മാത്രമല്ല . വ്യക്തിപരമായും സാമൂഹികമായും ശുചിത്വത്തിന്റെ കുറച്ചുകൂടി ഉയർന്ന ഒരു സംസ്കാരം നാം ആർജിക്കണം . മാലിന്യങ്ങൾ നിർമാർജനം ചെയ്യാനും മലിനജലം വേണ്ട വിധത്തിൽ ശുദ്ധികരിച്ച് വീണ്ടും ഉപയോഗിക്കാനും നമുക്കാവണം .അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കാണം.

നിയന്ത്രണാതീതമായി മാറുമായിരുന്ന ഒരു മഹാ ദുരന്തത്തെ വളരെ ശാസ്ത്രീയമായി നിയന്ത്രിക്കുന്ന കാര്യത്തിൽ കേരള സർക്കാരിന്റെ പ്രവർത്തനം പ്രശംസനീയമാണ് . സർക്കാരിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും സമൂഹവും ശക്തമായ ഇടപെടലുകൾ കൊണ്ട് നമുക്ക് ഇൗ മഹാമാരി പിടിച്ചുനിർത്താൻ പറ്റി .മലയാളിക്ക് ഇത് ചാരിതാതർത്യതിന്റെ ചില അനുഭങ്ങളാണ്. നമ്മുടെ ആരോഗ്യ രക്ഷ സംവിധാനവും സംസ്കാരവും ഭരണസംവിധാനം വും കാര്യക്ഷമതയും എല്ലാം ചേർന്നപ്പോൾ സ്വന്തമായ പ്രതിരോധശേഷി. രോഗം പടരാതിരിക്കാൻ കൈയ്ക്കൊണ്ട നടപടി, മരണനിരക്ക് കുറക്കണയത് , രോഗമുക്തി നിരക്കിൽ മുന്നിലെത്താൻ ആയത്‌, വിദേശത്തുനിന്ന് ഇവിടെ അകപ്പെട്ട് പോയവരെ അവരുടെ നാട്ടിലെ കാലും മിഗവോടെ പരിചരിക്കാനായത് , കൊറോണ പെരുമാറ്റച്ചട്ട പലനം , ഇൗ സമയത്തും പൗരരക്ഷ്യിൽ പ്രകടമായ മികവ് കഴിഞ്ഞ പ്രളയ കാലത്തും ഇൗ രോഗജകാലത്തും തെളിഞ്ഞ കേരലത്തിന്റെ ഒരുമയും ഐക്യവും ഇനിവരുന്ന പ്രതിസന്ധികളെയും തരണം ചെയ്യാൻ സഹായിക്കും.

അതുൽ ഇമ്മാനുവൽ അനിൽ
9 ബി സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം