സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അതിജീവനം

തളരരുതെ തളരരുതെ
കൊറോണ എന്ന വൈറസിനുമുന്നിൽ
നിപ്പ എന്ന വീരനെ തോൽപ്പിച്ച
ചരിത്രം പാഠമായ് എന്നും നമ്മുടെ
മുന്നിലുണ്ടല്ലോ....
ദുർബലരാകരുതെ വീറോടെ
പൊരുതുവിൻ വിജയം കൈവരിക്കുവിൻ
ശക്തിയേകി, തണലേകി, കരുത്തേകി
നമ്മുടെ കൂടെയുണ്ടല്ലോ
അജയ്യരായ നമ്മുടെ സന്നദ്ധപ്രവർത്തകർ
സ്നേഹമോടെ കരുതലോടെ,
സ്വീകരിക്കുവിൻ ആ നൽവാക്കുകളെല്ലാം
 നമ്മേത്തന്നെ രക്ഷിക്കുവിൻ
വ്യക്തിശുചിത്വം പാലിക്കുവിൻ
മാനവരാശിയെ രക്ഷിക്കുക എന്നതു നമ്മുടെ
കടമയാണെന്നോർക്കുവിൻ പ്രിയരെ
നമ്മുടെ തന്നെ നാശം ഒരിക്കലും നാം തന്നെയാകരുതേ
ഇന്ന് ഒരു മനസ്സോടെ അകന്നിരുന്നാൽ
നാളെ നമുക്ക് ഒരുമിച്ചിരിക്കാം ആഹ്ളാദത്തോടെ
സാനിറ്റൈസറും, മാസ്കും നമ്മുടെ സന്തതസഹചാരിക
-ളാക്കാൻ മറക്കേണ്ട
ഒപ്പം സാമൂഹിക അകലവും പാലിക്കാൻ മറക്കേണ്ട.
ഇന്നത്തെ അകലം നാളത്തെ അടുപ്പമായ്
മാറുമെന്നോർക്കുക
ഒപ്പം പ്രണമിക്കുക ആ വെള്ളരിപ്രാവുകളെ
കൺചിമ്മാതെ നമ്മെ കാക്കുന്ന മാലാഖമാരേ

നിരഞ്ജന ഷാജി
8 D സെന്റ്.മേരീസ്എ.ഐ.ജി.എച്ച്.എസ്.ഫോർട്ടുകൊച്ചി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത