സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/ഉത്തരം

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തരം

‘മനുഷ്യേരുടെ ഓരോരോ വേണ്ടാതീനങ്ങൾ നമുക്കു തന്നെ കെണിയാകും .........നാശം'

വടിയും കുത്തി കൂനിക്കൂനി തൊടിയിലൂടെ നടക്കുന്നതിനിടയിൽ മുത്തശ്ശി പിറുപിറുക്കുന്നതുകേട്ടു . ഇടയ്ക്ക് ആരെയൊക്കെയോ ശപിക്കുന്നുമുണ്ട്.

എന്താ മുത്തശ്ശി പറയുന്നത്  ?

അരുൺ , പത്രം വായിച്ചുകൊണ്ട് ചാരുകസേരയിലിരിക്കുന്ന അച്ഛന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.

‘ ഓ...... മുത്തശ്ശി എപ്പോഴും അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതല്ലേ ' പത്രത്തിൽനിന്ന് കണ്ണെടുക്കാതെ അച്ഛന്റെ മറുപടി.

'അതല്ല അച്ഛാ ഇന്ന് മുത്തശ്ശി കൂടുതൽ ദേഷ്യത്തിലാണ് .'

‘അതേ, അരുൺകുട്ടാ.... മുത്തശ്ശിക്ക് രാവിലെ നിന്റെ ചെറിയച്ചന്റെ വീട്ടിലേക്ക് പോകാനാകാത്തതിന്റെ ദേഷ്യം സർക്കാരിനോട് തീർക്കുന്നതാ . ...........................................................................

വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങിയിട്ട് ഇന്ന് പതിനെട്ടാമത്തെ ദിവസം. ഭഗവാനേ... ജോലിക്ക് പോകാതെ ഇനി എങ്ങനെ ജീവിക്കും?

അരുണിന്റെ മുഖം പ്രസന്നമായില്ല അമ്മയുടെ മറുപടിയിലും അരുൺ തൃപ്തനാകാത്ത പോലെ...

നാലാം ക്ലാസ്സിലെ ആയിട്ടുള്ളുവെങ്കിലും അരുൺ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ മിടുക്കനാണ്. മനസ്സിലാകാത്ത കാര്യങ്ങൾ അച്ഛനോടോ അമ്മയോടോ ചോദിച്ച് അറിയുകയും ചെയ്യും.

‘അതെന്താ അമ്മേ മനുഷ്യരുടെ വേണ്ടാതീനങ്ങൾ കെണിയായെന്ന് മുത്തശ്ശി പറഞ്ഞത്?

വീണ്ടും അരുണിന് സംശയം...

മോനെ, കഴിഞ്ഞ മാസം നീ സൈക്കിളിൽ നിന്ന് വീണ് കാലുളുക്കിയപ്പോൾ നിന്റെ കാല് നീരുവച്ചില്ലേ ? അത് മോന്റെ ശരീരം പരുക്കേറ്റ ഭാഗത്തെ സംരക്ഷിക്കാനായി സ്വയം സ്വീകരിക്കുന്ന ഒരു പരിഹാര മാർഗ്ഗമാണ് . അതുപോലെ മനുഷ്യർ പരിസ്ഥിതി മലിനമാക്കിയും വായുവും ജലവും അന്തരീക്ഷവും മലിനമാക്കിയും പ്രകൃതിക്ക് പരിക്കേൽപ്പിക്കുമ്പോൾ ഭൂമി സ്വയം രക്ഷപ്പെടാനായി സ്വീകരിച്ച പരിഹാര മാർഗ്ഗമാണ് ഈ പകർച്ചവ്യാധി. അതാ മുത്തശ്ശി പറഞ്ഞതിന്റെ അർത്ഥം.


അച്ഛൻ വായന നിർത്തി അത്ഭുതത്തോടെ അമ്മയെ ഒളിഞ്ഞു നോക്കുന്നത് കണ്ടു.

അരുണിന്റെ മുഖം പ്രസന്നമായി.

അവന്റെ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം.

എബിൻ സിബി
8 B സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കഥ