സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/സുരേന്ദ്രനും മക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
സുരേന്ദ്രനും മക്കളും

ഒരിടത്ത് ഒരു മരം വെട്ടുകാരൻ ഉണ്ടായിരുന്നു. സുരേന്ദ്രൻ എന്നാണ് അയാളെ വിളിക്കുന്നത്. ഭാര്യ മരിച്ചുപോയതിനാൽ മക്കളായ ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിക്കും അയാൾ മാത്രമേ ഉണ്ടായിരുന്നു. അവർ സാധാരണക്കാർ ആയിരുന്നു. അമ്മുക്കുട്ടിക്ക് 10 വയസ്സ് ഉണ്ണിക്കുട്ടന് 12 വയസ്സ്.

ഒരിക്കൽ അമ്മുക്കുട്ടിക്ക് ക്ലാസിൽ നിന്ന് നല്ലൊരു പരിസ്ഥിതി പുസ്തകം കിട്ടി. അതുമായി അവൾ വീട്ടിലേക്ക് പോയി നന്നായി വായിച്ചു. ഒരു ദിവസം ഉണ്ണിക്കുട്ടൻ കണക്ക് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമ്മുക്കുട്ടി ആ പുസ്തകത്തെക്കുറിച്ച് അവനോട് പറഞ്ഞു. 'എവിടെ ആ പുസ്തകം?' അമ്മുക്കുട്ടി കാണിച്ചു. അവർ സുരേന്ദ്രനെ ആ പുസ്തകം കാണിച്ചു. കുട്ടികൾ പറഞ്ഞു "അച്ഛൻ മരം വെട്ടാൻ പോകണ്ടാ. കൃഷി പണി ചെയ്താൽ മതി." വാതിലിൽ ഒരു കൊട്ടു കേട്ടു അയാൾ വാതിൽ തുറന്നു. ഒരു വയസ്സൻ. അദ്ദേഹത്തിന്റെ പേര് 'സുബ്ബയ്യ'. സുബ്ബയ്യ പറഞ്ഞു "നീ മരം വെട്ടാൻ പോകണ്ട. എനിക്ക് 60 വയസ്സായി. നീ എനിക്ക് വേണ്ടി കൃഷി ചെയ്യണം." സുരേന്ദ്രന്റെ മക്കൾ പറഞ്ഞു "ശരി അച്ഛൻ വന്നോളും." മരം വെട്ടിയാൽ പൈസ കിട്ടും. പക്ഷേ പ്രകൃതി നശിക്കും. അങ്ങനെ അയാൾ കൃഷി ചെയ്ത് ജീവിച്ചു.


ഗുണപാഠം: മരം വെട്ടുന്നത് നല്ലതല്ല. നമ്മുടെ ഭൂമിയിലെ പച്ചപ്പിനെ ഇല്ലാതാക്കരുത്.


അന്നപൂർണ
6 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ