സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വീട്ടിലിരുന്ന് സുരക്ഷിതരാവൂ!

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരുന്ന് സുരക്ഷിതരാവൂ!

ഇത് ആധിയുടെയും വ്യാധിയുടെയും കാലം. ലോകമെമ്പാടും ഇന്ന് കൊറോണ എന്ന ചെറിയൊരു വൈറസിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. ഇത് ജാതിമതഭേദമന്യേ, പണക്കാരനോ ദരിദ്രനോ എന്ന വേർതിരിവില്ലാതെ വ്യാപിക്കുകയാണ്. ചൈനയിൽ തുടങ്ങി, അതിരുകൾ കടന്ന് അത് ഇന്ത്യയിലും നമ്മുടെ കൊച്ചുകേരളത്തിലും മഹാമാരിയായി പെയ്തിറങ്ങുകയാണ്. ഇതിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് വാസ്തവമാണ്. എന്നാൽ ഈ വിപത്തിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മരുന്ന് പ്രതിരോധമാണ്. സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം പാലിച്ചും നാം ഇതിനെ പ്രതിരോധിക്കണം. ഈ വിപത്ത് നമ്മുടെ ഭൂമിയെ ഒരു ചങ്ങലകൊണ്ടു ബന്ധിച്ചിരിക്കുകയാണ്. 'ബ്രേക്ക് ദി ചെയിൻ' കാമ്പയിനിന്റെ ഭാഗമായി ഈ ചങ്ങല മുറിച്ച് ഭൂമിയെ സ്വതന്ത്രയാക്കാൻ നമുക്ക് സാധിക്കണം.

രണ്ടുതവണ പ്രളയത്തെ നാം അതിജീവിച്ചു. നിപ്പയെ അതിജീവിച്ചു. എന്നിട്ടും കുലുങ്ങാത്ത കേരളത്തെ ഇനിയങ്ങോട്ടും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണിത് എന്ന് കരുതണം. വ്യക്തിശുചിത്വത്തോടൊപ്പം വിവരശുചിത്വവും നാം പാലിക്കണം.

മുന്നേറാം! ഒത്തൊരുമിച്ച്! വീട്ടിലിരുന്നുകൊണ്ട് സുരക്ഷിതരായി!


നിമിയ ജോസഫ്
9 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം