സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കർഷകനും ഭാര്യയും

Schoolwiki സംരംഭത്തിൽ നിന്ന്
കർഷകനും ഭാര്യയും

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കർഷകനും ഭാര്യയും താമസിച്ചിരുന്നു. കർഷകൻ എന്നും രാവിലെ അയാളുടെ വയലിൽ ജോലിക്ക് പോകും. ഭാര്യ വീട്ടുപണിയിൽ മുഴുകും. എന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ അയാൾ വീട്ടിലെത്തുമായിരുന്നു. ഒരു ദിവസം പതിവുപോലെ ഉച്ചയ്ക്ക് കയ്യും കാലും കഴുകി പലകയിട്ട് ഊണ് കഴിക്കാൻ ഇരുന്നു. അപ്പോഴാണ് പുറത്തു നിന്നും ആരുടെയോ വിളികേട്ടത്. ഭാര്യ ചെന്ന് നോക്കിയപ്പോൾ നാല് യുവാക്കൾ പുറത്തുവന്നു നിൽക്കുന്നു. കർഷകനെ അന്വേഷിച്ചു. ഭാര്യ ആ വിവരം കർഷകനെ അറിയിച്ചു. ആരാണ് എന്ന് അന്വേഷിക്കാൻ പറഞ്ഞു. അവർ പറഞ്ഞു. ഞങ്ങൾ വളരെ ദൂരെ നിന്നു വരുന്നു .ഞങ്ങളുടെ പേര് ധനം, ഐശ്വര്യം, സമാധാനം, സ്നേഹം, എന്നാണ്. ഞങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം വേണം കൂടെ നല്ല ഭക്ഷണവും വേണം. ഭാര്യ അകത്തു പോയി ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞു. വന്നിരിക്കുന്നവർ സാധാരണക്കാരല്ല എന്ന് കർഷകനു മനസ്സിലായി. ഭാര്യ കർഷകനോടു പറഞ്ഞു. നമ്മൾക്ക് ഒരാളെ വിളിക്കാം ഭക്ഷണവും നൽകാം അതാകുമ്പോൾ കഷ്ടപാടെല്ലാം തീരുമല്ലോ. അപ്പോൾ കർഷകൻ ഭാര്യയോടു പറഞ്ഞു. സ്നേഹത്തെ അകത്തേയ്ക്കു വിളിക്കൂ. സ്നേഹം കാൽ കഴുകി ഭക്ഷണം കഴിക്കാൻ അകത്തേയ്ക്ക് കയറി. അപ്പോൾ സ്നേഹത്തിന്റെ കൂടെ സമാധാനവും അകത്തു കയറി. പുറകെ ഐശ്വര്യവും കാൽ കഴുകി അകത്തേയ്ക്കു കയറി. അപ്പോൾ ഇവർ എല്ലാവരും താമസിക്കുന്നിടത്തെ ഞാൻ താമസിക്കൂ. ധനവും കാൽ കഴുകി അകത്തു കയറി സ്നേഹം എവിടെയുണ്ടോ അവിടെ മാത്രമേ എല്ലാവരും താമസിക്കുകയുള്ളൂ. നിങ്ങൾ ആരെയാണോ വിളിക്കുന്നത് അതനുസരിച്ചായിരിക്കും നിങ്ങളുടെ ജീവിതത്തിലെ സ്ഥിതി നിർണയിക്കുന്നത്.


അനന്യ
6 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ