സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിച്ച ജീവിതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അതിജീവിച്ച ജീവിതങ്ങൾ

ഒരു ദിവസം അമേരിക്കയിൽ ഉള്ള മാത്യു അച്ചായൻറെ ഭാര്യയ്ക്ക് തീവ്രമായ പനി. ആശുപത്രിയിൽ പോയപ്പോൾ മനസ്സിലായി ഭാര്യയ്ക്ക് കോറോണയെന്ന മഹാമാരി പിടിപെട്ടുവെന്ന്. ഭാര്യക്കും മക്കൾക്കും എല്ലാം കൊറോണ പിടിപെട്ടു. അമേരിക്കയിലെ ആശുപത്രിയിൽ അധികം സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ പോയി റസ്റ്റ് എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. തങ്ങളുടെ പ്രതിരോധശേഷി കൂട്ടിയാൽ മാത്രമേ ഈ രോഗത്തെ തോൽപ്പിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും പ്രതിരോധശേഷി വർധിപ്പിക്കാൻ അച്ചായൻ എല്ലാം ചെയ്തു. പച്ചക്കറികളും ഫ്രൂട്സും കഴിച്ചു, ഇഞ്ചിയും മഞ്ഞളും നാരങ്ങയും ഇട്ട വെള്ളം കുടിച്ചു, അങ്ങനെ പലതും. അങ്ങനെ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് മാത്യു അച്ചായൻ.

ഒരിക്കൽ അച്ചായൻ വാർത്ത കേട്ടുകൊണ്ടിരുന്നപ്പോൾ നമ്മുടെ കേരളത്തെ പറ്റി ചാനലുകളിൽ പറയുന്നത് കേട്ടു. അച്ചായന്റെ കണ്ണുകൾ നിറഞ്ഞു. അച്ചായൻ ഇപ്പോഴും സ്വന്തം വീട്ടുകാരോടും നാട്ടുകാരോടും അമേരിക്കയിലെ സുഖസൗകര്യങ്ങളെപ്പറ്റി പൊങ്ങച്ചം പറയുമായിരുന്നു. പക്ഷെ ഇന്ന് കേരളം കൊടുക്കുന്ന സൗകര്യങ്ങളുടെ പകുതിപോലും അമേരിക്കയിൽ രോഗികൾക്ക് ലഭിക്കുന്നില്ല എന്ന് മാത്യു അച്ചായൻ ചിന്തിച്ചു. കേവലത്തിലെ ജനങ്ങൾക്ക് കൊറോണ വന്നപ്പോൾ സർക്കാർ ഒരു രൂപ പോലും വാങ്ങാതെ പൂർണ ചികിത്സ നൽകി എല്ലാവരെയും രക്ഷിച്ചു. അന്നാദ്യമായി മാത്യു അച്ചായന് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെപ്പറ്റി അഭിമാനം തോന്നി. നമ്മുടെ സർക്കാരിനെ അച്ചായൻ അഭിനന്ദിച്ചു.

ലോകത്ത് എവിടെ ആയിരുന്നാലും നമ്മുടെ സ്വന്തം നാടായ കേരളം തന്നെയാണ് നല്ലത്...


മേരി അമാൻഡ ഡിസിൽവ
6 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ