ആരക്കുന്നം തേജോമയ ആഫ്റ്റർ കെയർ ഹോമിന് കേക്ക് നല്കി  സെന്റ് ജോർജ്ജസ് ഹൈസ്കൂൾ

 

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം പങ്കുവെയ്ക്കലിന്റെ ഉദാത്തമായ മാതൃകയായി . ആരക്കുന്നത്ത് പ്രവർത്തിക്കുന്ന തേജോമയ ആഫ്റ്റർ കെയർ ഹോമിലെ കുട്ടികൾക്ക് സ്കൂളിന്റെ നേതൃത്വത്തിൽ കേക്ക് സമ്മാനിക്കുകയുണ്ടായി. തേജോമയ കെയർ ഹോമിൽ വച്ച് നടന്ന ചടങ്ങിൽ സെന്റ് ജോർജ്ജസ് ഹൈസ്കൂൾ മാനേജർ സി.കെ റെജി തേജോമയ ആഫ്റ്റർ കെയർ ഹോമിലെ ടീച്ചർ പി.ഡി. ശ്രീജക്ക് കേക്കുകൾ കൈമാറി. ചടങ്ങിൽ ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് അദ്ധ്യാപകരായ ജീന ജേക്കബ്, ജിനു ജോർജ് എം, മോൻസി പി.ബി, സ്കൂൾ ലീഡർ പരസ് ബിസ്റ്റ് ഡപ്യൂട്ടി ലീഡർ അമില ലാലൻ, പൂജ സി.എസ് , ഹർഷൻ ഹരിദാസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി.നായർ , സ്കൂൾ ബോർഡ്‌ മെമ്പർ ബോബി പോൾ എന്നിവർ സംബന്ധിച്ചു.

ആരക്കുന്നം സെന്റ് ജോർജസിൽ ക്രിസ്തുമസ് ആഘോഷം ഡിസംബർ മിസ്റ്റ്  2022

 

ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജസ് ഹൈസ്കൂൾ എൽ പി സ്കൂൾ പ്രീ പ്രൈമറി സ്കൂൾ സെന്റ് ജോർജ് ജീനിയസ് അക്കാഡമി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം ഡിസംബർ മിസ്റ്റ് 2022 സംഘടിപ്പിച്ചു. ഹൈസ്കൂളിനു മുന്നിൽ നിന്ന് ആരംഭിച്ച ക്രിസ്മസ് വിളംബര റാലി പള്ളി വികാരി റവ ഫാദർ റിജോ കൊമരിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി. ഐസക്   മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി. കെ റെജി അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം.സി ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ പള്ളി ട്രസ്റ്റി മാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി , ബോബി പോൾ ,സിബി മത്തായി, ആരക്കുന്നം സിയാൻ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ബിജു പൗലോസ്, കൺവീനർ ജോസ്നി വർഗീസ് ,ജെസ്സി വർഗീസ് ജിനു ജോർജ് എം, നിഷ കെ.പി എന്നിവർ സംസാരിച്ചു. 2023 വർഷത്തെ സ്കൂൾ കലണ്ടർ ലീഡർ പരസ് ബിസ്റ്റ്, അമില ലാലൻ എന്നിവർക്ക് നൽകി പള്ളി ട്രസ്റ്റി ഷാജൻ കെ പൗലോസ് പ്രകാശനം ചെയ്തു. ക്രിസ്മസ് ആഘോഷ പരിപാടികളിലേക്ക് കടന്നുവന്ന കായ്പോള സിനിമയുടെ സംവിധായകൻ നടി നടന്മാർ എന്നിവർക്ക് ഹൃദ്യമായ വരവേൽപ്  നൽകി.

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ പങ്കെടുത്ത ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ടീം

 

ആരക്കുന്നം സെൻ്റ് :ജോർജ്ജസിൽ അടുക്കളത്തോട്ടം ആരംഭിച്ചു

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്കാരം ജീവിതത്തിൻ്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിൻ്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലും ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി അടുക്കള പച്ചക്കറിത്തോട്ടം ആരംഭിക്കുവാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ  തീരുമാനപ്രകാരം ആരക്കുന്നം സെൻ്റ് : ജോർജ്ജസ് എൽ പി സ്കൂളിൽ എൻ്റെ വിദ്യാലയം ഹരിത വിദ്യാലയം എന്ന പേരിൽ ആരംഭിച്ച അടുക്കളത്തോട്ടം മുളന്തുരുത്തി കൃഷി ഓഫീസർ ആശ രാജ് ആർ.സി തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു.എൽ.പി സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ജെസ്സി വർഗീസ്,ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഡെയ്‌സി വർഗീസ്,എൽ പി സ്കൂൾ പി.റ്റി .എ  പ്രസിഡൻ്റ്  ജിജോ വെട്ടിക്കൽ,കൃഷി അസിസ്റ്റൻ്റ് ഓഫീസർ സുനിൽ കുമാർ കെ.പി അദ്ധ്യാപകരായ ഷീലു എലിസബത്ത് കുര്യൻ,സ്മിത ജോണി എന്നിവർ പങ്കെടുത്തു.

ശ്രീബാലക്കുള്ള സ്വപ്നക്കൂടിന് തറക്കല്ലിട്ടു

ആരക്കുന്നം സെന്റ് ജോർജ്ജസ് എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ശ്രീബാലയുടെ വീട് കുറച്ചു നാൾ മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും പകുതിയോളം ഇടിഞ്ഞു വീഴുകയും ബാക്കിയുള്ള ഭാഗം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാവുകയും ചെയ്ത സംഭവം എല്ലാമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പിറ്റെ ദിവസം സ്കൂളിൽ വന്ന കുട്ടി സങ്കടപ്പെട്ട് കരഞ്ഞു കൊണ്ട് ക്ലാസ് ടീച്ചർ കീർത്തി എസ് നോട് രാത്രിയിൽ വീട് നിലംപൊത്തിയതും മുത്തച്ഛന്റെ കാലിൽ ഒടിവുണ്ടായതും പറയുകയുണ്ടായി. ക്ലാസ് ടീച്ചർ സ്കൂൾ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്കൂൾ അധികൃതർ കുട്ടിയുടെ വീട് സന്ദർശിക്കുകയും കുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി വീട് അറ്റകുറ്റ പണി നടത്താനാണ് ആദ്യം നോക്കിയതെങ്കിലും സാധിക്കില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ് സ്ലീബയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വീട് നിർമ്മിക്കുന്നതിന് 4 ലക്ഷം രൂപ അനുവദിക്കാൻ ധാരണയായി. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിയും ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെയും സഹായത്തോടെ ഒരു പുതിയ വീട് നിർമ്മിക്കാം എന്ന് തീരുമാനിക്കുകയുണ്ടായി. ഇനിയും പല സുമനസ്സുകളും സഹായിച്ചാലേ വീടുപണി പൂർണ്ണമായും പൂർത്തിയാക്കാൻ ആവശ്യമായ പണം കണ്ടെത്താൻ സാധിക്കുകയുള്ളൂ. വിദ്യാർത്ഥികൾ മുൻകൈ എടുത്ത് പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ഇ-മാലിന്യങ്ങളും ശേഖരിച്ച് പണം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്. പുതിയ വീടിന്റെ തറക്കല്ല് കുടുംബാംഗങ്ങൾക്ക് കൈമാറി പള്ളി വികാരി റവ.ഫാ.തോമസ് കൂമുള്ളിൽ നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു അനിൽകുമാർ , ലിജോ ജോർജ്ജ്, റീന റെജി, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ ,ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി റവ.ഫാ. മനു ജോർജ്ജ് കെ , എൽ.പി സ്കൂൾ പി.ടി എ പ്രസിഡന്റ് ജിജോ വെട്ടിക്കൽ , വൈസ് പ്രസിഡന്റ് ദീപ്തി ബാലചന്ദ്രൻ , പള്ളി സെക്രട്ടറി വിജു പി.എം അദ്ധ്യാപകരായ സിജോ വർഗീസ്, കീർത്തി എസ് എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് മുൻ കൈ എടുത്ത് എല്ലാ അദ്ധ്യയന വർഷവും ഏറ്റവും അർഹതപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ഒരു വീട് നിർമ്മിച്ച് നല്കുന്ന സ്വപ്ന സാഫല്യം ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുമെന്ന് സ്കൂൾ മാനേജർ സി.കെ റെജി അറിയിച്ചു.

ആരക്കുന്നം സെൻറ് ജോർജ്ജസിലെ വിദ്യാർത്ഥികളുടെ കൈ താങ്ങ് ജെയ്നി സെന്ററിലെ കുട്ടികൾക്ക് നല്കി

120 വർഷമായി പാഠ്യ പാഠ്യേതര രംഗത്ത് മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഭിന്നശേഷിയുള്ള എഴുപതോളം വിദ്യാർത്ഥികൾ പഠിക്കുന്നഎരൂർ ജെയ്നി സെന്റർ ഫോർ സ്പെഷ്യൽ എജ്യൂക്കേഷന് സംഭാവന നൽകി. സ്കൂളിൽ നടന്ന സെന്റ് മേരിസ് ഓഡിറ്റോറിയം ഉദ്ഘാടന ചടങ്ങിൽ വെച്ച് ജെയ്നി സെന്ററിന് നേതൃത്വം നൽകുന്ന യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തക്ക് സ്കൂൾ ലീഡർ പരസ് ബിസ്റ്റും സ്കൂൾ ഡെപ്യൂട്ടി ലീഡർ അമില ലാലനും ചേർന്ന്  ഇരുപതിനായിരം രൂപ കൈമാറി .സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളി വികാരിമാരായ റവ.ഫാ. റിജോ ജോർജ് കൊമരിക്കൽ, റവ.ഫാ.ഫാദർ തോമസ് കൂമുള്ളിൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി,ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ പള്ളി ട്രസ്റ്റിമാരായ ബിജു വർഗീസ് ,സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി, ബോബി പോൾ ,സിബി മത്തായി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് അധ്യാപകരായ ജീന ജേക്കബ് ജേർളി ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു.

ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ സെന്റ് മേരീസ് ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു.

 

ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സെന്റ് മേരീസ് ഓഡിറ്റോറിയം യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ അഭി : ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.മറിയം ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സജി കെ ഏലിയാസ് ,മലബാർ എക്സ് ട്രൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെയിംസ് പോൾ, പള്ളി വികാരിമാരായ  റവ.ഫാ. സ്ലീബ കളരിക്കൽ , റവ.ഫാ.തോമസ് കൂമുള്ളിൽ, റവ.ഫാ റിജോ കൊമരിക്കൽ ,ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീനാ പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, സിബി മത്തായി, ബോബി പോൾ , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്,ബിജു വർഗീസ്, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു.2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ

ആരക്കുന്നം സെന്റ് ജോർജ്ജസ് എച്ച്.എസ് &എൽ.പി. എസ്സിൽ കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചർച്ച സംഘടിപ്പിച്ചു

 

സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള ജനകീയ ചർച്ചയുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ചർച്ചയുടെ ഉദ്ഘാടനം കുസാറ്റ് പ്രൊ - വൈസ് ചാൻസലർ ഡോ.പി.ജി ശങ്കരൻ നിർവ്വഹിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം , വിനിമയം , മൂല്യനിർണ്ണയം, ബോധനരീതി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സാമൂഹ്യ രേഖയാണ് പാഠ്യപദ്ധതി. പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംഘടിപ്പിച്ച ജനകീയ ചർച്ചയിൽ സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജൂലിയ ജെയിംസ്, തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ പി.എ. തങ്കച്ചൻ , സ്കൂൾബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി, ബിജു തോമസ്, എൽ.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ കോ-ഓർഡിനേറ്റർമാരായ മഞ്ജു കെ ചെറിയാൻ, സ്മിത ജോണി, പി.ടി.എ പ്രസിഡന്റുമാരായ ബീന പി നായർ ,ജിജോ വെട്ടിക്കൽ  എന്നിവർ സംസാരിച്ചു.2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ

ആരക്കുന്നം സെന്റ് ജോർജസിൽ ഓണം പൊന്നോണം 2022 ആഘോഷിച്ചു

 
 

ആരക്കുന്നം സെന്റ് ജോർജ്  യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ,എൽ പി സ്കൂൾ & പ്രീ പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഓണം പൊന്നോണം 2022 സംഘടിപ്പിച്ചു. കോവിഡ് മൂലം രണ്ട് വർഷമായി നടത്തുവാൻ കഴിയാതിരുന്ന  ഓണാഘോഷം ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഗംഭീരമായി സംഘടിപ്പിച്ചു. എല്ലാവരും പുത്തൻ ഓണക്കോടികൾ ധരിച്ചുവന്നു.എല്ലാ ക്ലാസിലും ഓണപൂക്കളം ഇട്ടു.തുടർന്ന് പള്ളി പാരിഷ് ഹാളിൽ തിരുവാതിര കളി കൈകൊട്ടി കളി ഓണപ്പാട്ട് നാടൻപാട്ട് എന്നീ കലാപരിപാടികൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലതാരം കുമാരി അൻസു മരിയ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.  റവ.ഫാ. തോമസ് കൂമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ പ്രീ-പ്രൈമറി സ്കൂൾ പി.ടി എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ ,സാം ജോർജ് ബേബി ,സിബി മത്തായി പ്രോഗ്രാം കോഡിനേറ്റർ അശ്വതി മേനോൻ അധ്യാപകരായ ജിനു ജോർജ് ,കീർത്തി എസ് , പ്രീ- പ്രൈമറി ഹെഡ് മിസ്ട്രസ് മായ എംസി എന്നിവർ ആശംസകൾ അറിയിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ നൽകി.2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ

ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽ IAS,IPS പരിശീലനവും

 

ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 120 വർഷമായി പ്രവർത്തിച്ചുവരുന്ന മൂന്നു  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ പുതുതായി ഒരു സ്ഥാപനം കൂടി ആരംഭിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാദമി.തിരുവനന്തപുരം ലീഡ് ഐഎഎസ്  അക്കാദമിയുമായി സഹകരിച്ചുകൊണ്ട് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. മത്സരാധിഷ്ഠിത തൊഴിൽ മേഖലയിൽ കാലാനുസൃതമായ തൊഴിൽ നൈപുണ്യം നേടേണ്ട ഈ സാഹചര്യത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പുതിയ ഉദ്യമമാണ്. എന്നാൽ  പഠനത്തിന് തടസ്സം ഉണ്ടാകാതെ എന്നാൽ ഇപ്പോൾ നടക്കുന്ന പഠനത്തിന് സഹായകരമാകും വിധം ആണ് ഈ കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ആരക്കുന്നം സെന്റ് ജോർജസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കൂടാതെ ഏതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ പരിശീലന പരിപാടിയിൽ ചേരാവുന്നതാണെന്ന് ചെയർമാൻ സി കെ റെജി അറിയിച്ചു. പള്ളി പാരീഷ് ഹാളിൽ യിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഭദ്ര ദീപം കൊളുത്തി കൊച്ചി മെട്രോ എംഡി  യും റിട്ടയേർഡ് ഡിജിപിയുമായ ലോകനാഥ് ബഹ്റ , ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാഡമി ചെയർമാൻ സി കെ റെജി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് ലീഡ് ഐഎഎസ് അക്കാദമി സീനിയർ കൺസൾട്ടന്റ് അനുരൂപ് സണ്ണി മുഖ്യാതിഥി  ആയി പങ്കെടുത്തു. സ്റ്റഡി മെറ്റീരിയൽസ്  വിതരണോ ദ്ഘാടനം ആരക്കുന്നം ആപ്ടീവ് കണക്ഷൻസ് സിസ്റ്റം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എച്ച് ആർ ജനറൽമാനേജർ പി.ആർ മനോജ് കുമാർ നിർവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് പള്ളി വികാരി റവ.ഫാദർ സ്ലീബ കളരിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജി കുര്യൻ കൊള്ളിനാൽ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ ജോഷി , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗ്ഗീസ്,പിടിഎ വൈസ് പ്രസിഡന്റ് പോൾ ചാമക്കാല, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി,സിബി മത്തായി, ബോബി പോൾ, ജീനിയസ് അക്കാദമി കോഡിനേറ്റർ അശ്വതി മേനോൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസി  സി സ്വാഗതം ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. സിവിൽ സർവീസ് പരിശീലന പരിപാടിയിലേക്ക് അഡ്മിഷൻ   തുടരുന്നതായി പ്രൊജക്റ്റ് കോഡിനേറ്റർ അശ്വതി മേനോൻ അറിയിച്ചു. മുപ്പതോളം വിദ്യാർഥികൾ ഐഎഎസ് , ഐപിഎസ് പരിശീലനത്തിന് ചേർന്നു കഴിഞ്ഞതായി ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ്ഡെയ്സി വർഗീസ് അറിയിച്ചു.2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ

ആരക്കുന്നം സെന്റ് ജോർജ്ജസിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദേശീയ പതാക ഉയർത്തും.

 

ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂൾ എൽ.പി സ്കൂൾ , പ്രീ- പ്രൈമറി സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും , അനദ്ധ്യാപകർക്കും ആഗസ്റ്റ് 13 മുതൽ അവരുടെ വീടുകളിൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതിന് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ സൗജന്യമായി ദേശീയ പതാക വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ രാജ്യ സ്നേഹം, ജനാധിപത്യ ബോധം, പൗരബോധം, സ്വാതന്ത്ര്യ സമര ചരിത്രം, ഭരണഘടനയുടെ സംരക്ഷണം, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം എന്നിവയിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയുംവിധം വിപുലമായ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളാണ് സ്കൂളിൽ പ്ലാൻ ചെയ്തിട്ടുള്ളത് എന്ന് സ്കൂൾ മാനേജർ സി.കെ റെജി പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി നേവൽ ബേസ് സതേൺ നേവൽ കമാൻഡ് എഡ്യൂക്കേഷൻ ഓഫീസർ കോമഡോ .ജി എ സെൽവം സ്കൂൾ ലീഡർ ഹൃദ്യ സന്തോഷിന് ദേശീയ പതാക കൈമാറി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിവികാരി റവ.ഫാ. സ്ലീബ കളരിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഡെയ്സി വർഗീസ്, ജാസ്മിൻ വി.ജോർജ് , ഫാ. മനു ജോർജ്ജ് കെ , പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി എന്നിവർ സംസാരിച്ചു.2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ

ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...

 

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ കുടുംബ പി.ടി.എ യുടെ ഉദ്ഘാടനം കല്ലംപറമ്പിൽ ഗീരീഷ് കെ.ബി യുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. 7 വർഷമായിട്ട് വിജയകരമായി നടന്നു വരുന്ന കുടുംബ പി.ടി.എ. വിദ്യാർത്ഥികളുടെ കുടുബ സാഹചര്യങ്ങൾ മനസ്സിലാക്കുവാനും അതിന് പരിഹാരം കാണുവാനും സാധിച്ചു. രണ്ട് വർഷത്തോളമായി വീടുകളിൽ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങൾ രക്ഷകർത്താക്കളുമായി പങ്കുവെക്കാനും ഈ കുടുംബ പി.ടി എ യിലൂടെ സാധിക്കുന്നു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, കുടുംബ പി.ടി.എ കൺവീനർ മെറീന എബ്രഹാം ജെ, എൽ.പി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , എൽ.പി.സ്കൂൾ പി.ടി. എ.പ്രസിഡന്റ് ജിജോ വെട്ടിക്കൽ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു.2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം

 
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം


എസ്.എസ്.എൽ.സി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 101 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ തുടർച്ചയായി നൂറു ശതമാനം വിജയവും പതിനാറ് ഫുൾ എ പ്ലസ്സും നേടുകയുണ്ടായി. 9 ഫുൾ എ പ്ലസ്സ് 4 കുട്ടികൾക്കും 8 ഫുൾ എ പ്ലസ്സ് 6 കുട്ടികൾക്കും ലഭിക്കുകയുണ്ടായി. കോവിഡ് കാലത്ത് പ്രതികൂല സാഹചര്യങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ടാണ് സ്കൂൾ ഈ വിജയം നേടിയത്. കോവിഡ് കാലത്ത് രണ്ട് അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിച്ച് വിദ്യാർത്ഥികളുടെ വിദ്യാഭ്യസം സുഗമമാക്കി. എസ്.എസ് എൽ.സി പരീക്ഷക്ക് മുമ്പ് എല്ലാ വർഷവും തീവ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇത്തവണ ഗ്രേസ് മാർക്ക് ഒന്നും ഇല്ലാതിരുന്നിട്ടും മുളന്തുരുത്തി പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെയും വിജയം നോക്കുമ്പോൾ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് എല്ലാ വിധ പിന്തുണ നല്കിയ രക്ഷകർത്താക്കളെയും കോവിഡ് കാലത്ത് വിദ്യാർത്ഥികളെ നല്ല രീതിയിൽ പഠിപ്പിച്ച അദ്ധ്യാപകരെയും സ്കൂൾ മാനേജർ സി.കെ റെജി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ പി.ടി എ പ്രസിഡന്റ് ബീന.പി.നായർ എന്നിവർ അഭിനന്ദിച്ചു.

താഴെ നല്കിയിരിക്കുന്ന ക്ലബ് ആക്റ്റിവിടികളുടെ പൂർണ രൂപം കാണുവാനായി തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്യുക

ആരക്കുന്നം സെന്റ് ജോർജ്സിൽ പരിസ്ഥിതിദിനത്തിൽ ഞാനും എന്റെ മരവും എന്ന പദ്ധതി ആരംഭിച്ചു.

വൈദ്യുതി  ഉപയോഗവും സുരക്ഷയും

ആരക്കുന്നം  സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വായന എന്റെ അറിവ് എന്റെ ചിറക് പദ്ധതി

ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ

കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...

ഗ്രന്ഥശാലാദിനത്തിൽ ബാലസാഹിത്യകാരൻ കെ.ജെ ജോർജ്ജ് ആരക്കുന്നത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

ലഹരി വിരുദ്ധ കാമ്പെയ്ൻ സ്കൂൾ തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി

ആരക്കുന്നം സെന്റ് ജോർജ്ജസിൽ ദേശീയ തപാൽ ദിനത്തിൽ പോസ്റ്റുമാനെ ആദരിച്ചു.

ജനാധിപത്യ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ്

BEYOND THE MEDICINE ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

 <iframe loading="lazy" style="position: absolute; width: 100%; height: 100%; top: 0; left: 0; border: none; padding: 0;margin: 0;"
   src="https://www.canva.com/design/DAFSocOwkl4/view?embed" allowfullscreen="allowfullscreen" allow="fullscreen">
 </iframe>