സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം


മുളന്തുരുത്തി: ആരക്കുന്നം സെൻ്റ് ജോർജസ് ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ഉദ്ഘാടനം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതീഷ്.കെ.ദിവാകരൻ നിർവ്വഹിച്ചു.

സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു.

സീനിയർ അസിസ്റ്റൻ്റ് ഡെയ്സി വർഗീസ്, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ, ജിനു ജോർജ്,  മഞ്ജു വർഗീസ്, ജോമോൾ മാത്യു, ഇന്നു .വി .ജോണി, അശ്വതി മേനോൻ, ഡെന്നാമോൾ.കെ.ബേബി,അക്സ മേരി പോൾ, അമില ലാലൻ, ജിനു .പി .സജി, നിനാദ് മാത്യു, ആൻമരിയ ഷിബു, ആതിര അശോകൻ, സ്നേഹ.വി, വർഷ രാജീവ്.എം സംസാരിച്ചു.

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ വീട്ടിലൊരു കുട്ടി ലൈബ്രറി ഉദ്ഘാടനം ചെയ്തു.

മുളന്തുരുത്തി : അടച്ചിരുപ്പിന്റെ കാലത്ത് കുട്ടികളുടെ വായന തടസ്സപ്പെടുകയും അധികസമയവും ഇല്ക്ട്രോണിക് ഉപകരണങ്ങളോടൊപ്പം ചെലവഴിക്കുകയും ചെയ്ത വിദ്യാർത്ഥികളെ തിരിച്ച് വായനയുടെ ലോകത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വീട്ടിലൊരു കുട്ടി ലൈബ്രറി പദ്ധതി അഞ്ചാം ക്ലാസ് വിദ്യാർത്ഥി കോരഞ്ചിറ പുറക്കരി ജോസഫ് സെബാസ്റ്റ്യന്റെ വസതിയിൽ വെച്ച് കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ ദാസ് പുസ്തകങ്ങൾ നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല സെക്രട്ടറി ബി.വി മുരളി മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി.എ.പ്രസിഡന്റ് ബീന. പി നായർ , സ്റ്റാഫ് സെക്രട്ടറി ഫാ. മനു ജോർജ് , ഹൈസ്കൂൾ മലയാള വിഭാഗം മേധാവി മഞ്ജു വർഗീസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ അദ്ധ്യാപകനായ ജിനു ജോർജ്ജ്, വിദ്യാർത്ഥിയായ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

*ജൂൺ 19 വായന ദിനം - എൻ്റെ വായനക്കൊരു പുനർജ്ജന്മം......*

*ജൂൺ 19 വായന ദിനം - എൻ്റെ വായനക്കൊരു പുനർജ്ജന്മം......*

മുളന്തുരുത്തി:വായന ദിനത്തോടനുബന്ധിച്ച് ആരക്കുന്നം സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ വായനക്കൊരു പുനർജന്മം എന്ന പരിപാടി സംഘടിപ്പിച്ചു. വായനയിലൂടെ കുട്ടികൾ പരിചയപ്പെട്ട കഥാപാത്രങ്ങൾക്ക് സ്വയം ജീവൻ നല്കിയ ഈ പരിപാടി കുട്ടികൾ വളരെ ആവേശപൂർവ്വമാണ് ഏറ്റെടുത്ത് അവതരിപ്പിച്ചത്.ബഷീറിൻ്റെ പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും, ആലീസിൻ്റെ അത്ഭുതലോകത്തെ ആലീസും, ഗള്ളിവേഴ്സ് ട്രാവൽസിലെ ഗള്ളിവറും, ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ പൂതവും ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളായി വേദിയിലെത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ചെമ്മീനിലെ പരീക്കുട്ടി, ചന്തുമേനോനിലെ ഇന്ദുലേഖ തുടങ്ങിയ വിവിധ കഥാപാത്രങ്ങളായി മാറുകയും അതിൻ്റെ വീഡിയോ സ്കൂൾ വാട്ട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി കോവിഡ് കാലത്തെ എൻ്റെ കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തെക്കുറിച്ചുള്ള അനുഭവ വിവരണം ,വായന ദിന പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി സംഘടിപ്പിച്ചു.വായന ദിനത്തിൻ്റെ സ്കൂൾ തല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന തുരുത്തിക്കര തച്ചാം പുറത്ത് ജിസ്ന സാജൻ്റെ വസതിയിൽ വച്ച് നടന്നു. കുസാറ്റ് പ്രൊ. വൈസ് ചാൻസലർ ഡോ. പി.ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ലിജോ ജോർജ് ,ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന കമ്മറ്റി അംഗം പി.എ തങ്കച്ചൻ ,തുരുത്തിക്കര ഗ്രാമീണ വായനശാല പ്രസിഡൻ്റ് പി.കെ മോഹനൻ ,അദ്ധ്യാപകരായ ഡെയ്സി വർഗീസ് ,ജെർളി ചാക്കോച്ചൻ ,ഇന്നു വി ജോണി ,ജോമോൾ മാത്യു എന്നിവർ സംസാരിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി