സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിദിനത്തിൽ ആരക്കുന്നം സെന്റ് ജോർജ്ജസിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം തുടക്കം കുറിച്ചു.

മുളന്തുരുത്തി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം പദ്ധതിക്ക് തുടക്കം കുറിച്ചു ആരക്കുന്നം ഫെഡറൽ ബാങ്ക് മാനേജർ രേണു ജി പേരയുടെ തൈ സ്കൂൾ മാനേജർ സി.കെ റെജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സീനിയർ അസിസ്റ്റന്റ് മഞ്ജു കെ. ചെറിയാൻ ഹരിതസേന കോ-ഓർഡിനേറ്റർ ജീവമോൾ വർഗീസ് എന്നിവർ പങ്കെടുത്തു.

ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു.

മുളന്തുരുത്തി : ഈ പരിസ്ഥിതി ദിനത്തിന്റെ ആമുഖവാക്യം പ്രാവർത്തികമാക്കിക്കൊണ്ട് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കാമ്പസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു. സ്കൂൾ കാമ്പസിൽ ചന്ദന മരത്തിന്റെ തൈ നട്ടു കൊണ്ട് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് പ്രീത ജോസ് സി ഉദ്ഘാടനം നിർച്ചഹിച്ചു. തുടർന്ന് മറ്റുള്ളവർ കാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി, ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. മനു ജോർജ്ജ് കെ , എൽ.പി.സ്കൂൾ അദ്ധ്യാപിക ഷീലു എലിസബത്ത് കുര്യൻ, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം.സി, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ്, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, സിബി മത്തായി, ബോബി പോൾ , ബിജു തോമസ്, അദ്ധ്യാപകരായ അന്നമ്മ ചാക്കോ , ജിനു ജോർജ്ജ് എം, ഇന്നു വി ജോണി എന്നിവർ സംസാരിച്ചു.

ആരക്കുന്നം സെന്റ് ജോർജ്സിൽ പരിസ്ഥിതിദിനത്തിൽ ഞാനും എന്റെ മരവും എന്ന പദ്ധതി ആരംഭിച്ചു.

മുളത്തുരുത്തി :ലോകപരിസ്ഥിതി ദിനത്തിൽ പാഠ്യപാഠ്യേതര രംഗത്ത് മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആരക്കുന്നം സെന്റ് ജോർജസ് സ്കൂളുകളിൽ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനദ്ധ്യാപകരുടെയും വീടുകളിൽ ഫലവൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയാണ് ഞാനും എന്റെ മരവും. പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയായ .എം.എസ് അശ്വതിയുടെ ഭവനത്തിൽ മാവിൻതൈകൾ നട്ടുകൊണ്ട് റിട്ടേഡ് ഹൈസ്കൂൾ മലയാളം അധ്യാപകൻ എ ആർ സഹദേവൻ നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ സ്കൂൾ ബോർഡ് മെമ്പർമാരായ ബിജു തോമസ്, ബോബി പോൾ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് പ്രോഗ്രാം കോഡിനേറ്റർ ആയ ഹൈസ്കൂൾ അധ്യാപകൻ ഫാ. മനു ജോർജ് കെ അധ്യാപികമാരായ ജോമോൾ മാത്യു ,മഞ്ജു വർഗീസ് ,ജോസ്നി വർഗീസ് ,ഇന്നു വി ജോണി രഞ്ജി അബ്രഹം ജിറ്റു ജോസഫ് എന്നിവർ സംസാരിച്ചു.

ഞാനും  എന്റെ മരവും
ആരക്കുന്നം സെന്റ് ജോർജ്സിൽ പരിസ്ഥിതിദിനത്തിൽ ഞാനും  എന്റെ മരവും എന്ന പദ്ധതി ആരംഭിച്ചു.


ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.

ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.

സംസ്ഥാന ഗവ: നടപ്പിലാക്കി വരുന്ന "ഓണത്തിന് ഒരു മുറം പച്ചക്കറി '' പദ്ധതിയുമായി സഹകരിച്ചു കൊണ്ട് ആരക്കുന്നം സെൻ്റ്.ജോർജ്ജസ് ഹൈസ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ ഓണത്തിന് വിളവെടുക്കാവുന്ന പച്ചക്കറികൾ വിദ്യാർത്ഥികൾ രക്ഷകർത്താക്കളുടെ സഹായത്തോടെ കൃഷി ചെയ്യാൻ തീരുമാനിച്ചു.എൻ്റെ വീട് ഹരിത വീട് പദ്ധതിയുടെ ഉദ്ഘാടനം പുളിക്കമാലി പതപ്പിള്ളിൽ വിൽസൺ പി.പി യുടെ മകൾ എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ലിയാൻ വിൽസൻ്റെ വീട്ടിൽ വഴുതന തൈ നട്ടു കൊണ്ട് മുളന്തുരുത്തി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഇന്ദു നായർ. പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ റീന റെജി മുളന്തുരുത്തി കൃഷിഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ സുനിൽ കുമാർ കെ.പി, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഡെയ്സി വർഗീസ് അധ്യാപിക ജീവമോൾ വർഗീസ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും അദ്ധ്യാപികയും ഹരിതസേന കോ-ഓർഡിനേറ്ററുമായ മഞ്ജു കെ ചെറിയാൻ കൃതജ്ഞതയും പറഞ്ഞു .


*ജൂൺ 5 ലോക പരിസ്ഥിതി ദിനം 1000 ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ*

*ജൂൺ 5 ലോക പരിസ്ഥിതി ദിനം 1000 ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ*

മുളന്തുരുത്തി: ആരക്കുന്നം സെൻ്റ് ജോർജ്ജസ് എച്ച്.എസ്, എൽ.പി.എസ് & പ്രീ - പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന

വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളുടെ സഹായത്തോടെ 1000 ഫലവൃക്ഷത്തൈകൾ നട്ടു.

ഇതിനാവശ്യമായ തൈകൾ നൽകിയത് തുരുത്തിക്കര സയൻസ് സെൻ്റർ ആണ്. സ്കൂൾതല ഉദ്ഘാടനം

പത്താം ക്ലാസ്സിൽ പഠിക്കുന്ന എടക്കാട്ടുവയൽ പഞ്ചായത്തിൽ കുഴി കണ്ടത്തിൽ അബിൻ ഫ്രാൻസിസിന്

വൃക്ഷത്തൈ കൈമാറിക്കൊണ്ട് എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ ജയകുമാർ നിർവ്വഹിച്ചു.

സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ

ജൂലിയ ജെയിംസ് പ്രോഗ്രാം കോ - ഓർഡിനേറ്റർ ഫാ. മനു ജോർജ് ,മെറീന എബ്രഹാം ജെ, ജീന ജേക്കബ് ടി ,

ജിൻസി പോൾ ,ജോമോൾ മാത്യുഎന്നിവർ സംസാരിച്ചു.