സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/മൊബൈൽ ഫോൺ

Schoolwiki സംരംഭത്തിൽ നിന്ന്
മൊബൈൽ ഫോൺ

മൊബൈൽ ഫോണിന്റെ ബാറ്ററി തീർന്നപ്പോഴാണ് PUBG കളിച്ചുകൊണ്ടിരുന്ന സാം കറന്റ് പോയതും വിയർത്തുകുളിച്ചിരിക്കുന്ന കാര്യവും അറിഞ്ഞത്. ഇനി അകത്തിരുന്നിട്ടു വലിയ കാര്യമൊന്നും ഇല്ലന്നറിഞ്ഞ അവൻ പുറത്തേക്കിറങ്ങിയപ്പോൾ അടുക്കളമുറ്റത് ചിരിയും വർത്തമാനവും. പതുകെ ആ ഭാഗത്തേക്ക് നടന്നു നോക്കിയപ്പോൾ അപ്പനും അമ്മയും മിനിക്കുട്ടിയും വട്ടം വളഞ്ഞിരുന്നു ചക്കയുടെ ചുളയടർത്തുന്നു.അതോടോപ്പോം അപ്പന്റെ കുട്ടികാലത്തെ തമാശകൾ പറഞ്ഞു ചിരിക്കുകയും ചെയ്യുന്നു. വേറൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ആ ഗാങ്ങിൽ പോയിരുന്നു. അപ്പാപ്പൻ പറഞ്ഞിട്ട് അനുസരിക്കാതെ കുളത്തിൽ നീന്താൻ പോയതിനു പച്ചീർകലിയുടെ അടികിട്ടിയതും അതിന്റെ ചൂടും പറഞ്ഞ അപ്പന്റെ മുഖഭാവം തനിക്കൊരിക്കലും ഒരു വീഡിയോ ഗെയിമിൽ നിന്നും ലഭിക്കില്ല എന്നവന് തോന്നി.

രോഹിത് സി ഡോൾഫി
9 എ സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ