വേനൽചൂടിനും പരീക്ഷാചൂടിനു-
മാശ്വാസമായ് കുളിരായ് ,
വേനല്മഴയായ് ഒരവധിക്കാലം .
പ്രതീക്ഷായുടെ പൂകാലം
കനവിന്റെ സമ്മർദ്ധകാലം ,
രസച്ചരടിന് കടിഞ്ഞാണില്ലാത്ത
അനന്ത വിഹായസിലേക് ,
അല്ലലില്ലാതെ അപ്പൂപ്പൻതാടിയായി
പാറിപറക്കാനൊരു കാലം
പക്ഷെ ........
നിനച്ചിരിക്കാതെ
വന്നൊരു കുഞ്ഞഥിതി
കൊറോണ എന്നൊരു കുഞ്ഞൻ
എന്റെ സ്വപ്നങ്ങൾ തച്ചുടച്ചു
എന്നെ വീട്ടു തടങ്കലിലാക്കി .