സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പാതിരാ കള്ളൻ
പാതിരാ കള്ളൻ
നേരം നട്ടപ്പാതിരയായിട്ടുണ്ട് .മെല്ലെ ശബ്ദം ഉണ്ടാക്കാതെ വീട്ടിനടുത്തെത്തി. വീടിനു നേരെ വൃത്തിയായി ഒന്ന് നോക്കി, എല്ലാരും ഉറങ്ങിയെന്നു ഉറപ്പുവരുത്തി. എവിടെയും വെളിച്ചമില്ല.ഫോണിന്റെ ഫ്ലാഷ് വെളിച്ചത്തിൽ വാതിലിനടുത്തെത്തി. ഡ്യൂപ്ലിക്കേറ്റ് കീ കരുതിവെച്ചിട്ടുണ്ട് .ഈ ഓപ്പറേഷൻ വളരെ സൂഷ്മതയോടെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .കാരണം മുൻപ് രണ്ടുതവണ പരാജയപ്പെട്ടിട്ടുണ്ട് പിടിക്കപ്പെടുകയും ചെയ്തു .ഭാഗ്യത്തിന് രണ്ടുതവണയും ജാമ്യം കിട്ടി .കീശയിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് കീ തപ്പിയെടുത്തു. ശബ്ദമുണ്ടാക്കാതെ പൂട്ട് തുറന്നു .ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി .ഇനി ആരും കാണാത്തെ അകത്തു കടക്കണം. വാതിൽ പതിയെ തുറന്നു അകത്തു കയറി. ചെറിയൊരു ശബ്ദം ഉണ്ടായോ എന്ന് സംശയം .ഏയ് ഇല്ല തോന്നിയതാ. വീടിന്റെ പ്ലാനൊക്കെ അറിയാവുന്നതുകൊണ്ട് മുറിയാക്കെ - പെട്ടന്ന് കണ്ടുപിടിക്കാം. ഫോണിന്റെ വെളിച്ചത്തിൽ മുറിയിലേക്കു നടന്നു. പെട്ടന്നാണ് മുറിയിൽ ആരോ ലൈറ്റിട്ടതു .ഒരു നിമിഷം ഭയന്നു പിടിക്കപ്പെട്ടെന്നു മനസ്സിലായി .തിരിഞ്ഞുനോക്കിയപ്പോൾ അവൾ ഇടുപ്പിനു കയ്യുംവെച്ചു എന്നെ നോക്കിനിക്കുന്നു. ഞാൻ ഒരു കള്ളനെപ്പോലെ അവളെനോക്കി ചിരിച്ചു .അവളു ടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു . എന്നെ നോക്കി അവൾ അലറി "നിങ്ങളോടു പലതവണ പറഞ്ഞതല്ലേ കള്ളും കുടിച്ചിട്ട് നേരംവൈകി വന്നാൽ ഇവിടെ കയറേണ്ടെന്നു "..തിരിച്ചു എന്തെങ്കിലും പറയും മുൻപ് കുടിച്ച ബ്രാണ്ടിയുടെ കിക്ക് തലയിൽ കയറി വാളുവച്ചുകൊണ്ടു നിലത്തുവീണതു ഇപ്പഴും ഓർമയുണ്ട്..
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ