സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/കുടുക്ക

Schoolwiki സംരംഭത്തിൽ നിന്ന്


കുടുക്ക

"നിറയാറായെന്ന് തോന്നുന്നു "കുഞ്ഞൻ തുള്ളിച്ചാടി പറഞ്ഞു. കഴിഞ്ഞ വർഷം അവന്റെ അഞ്ചാം പിറന്നാളിന്ന് വാശിപിടിച് അച്ഛനെ കൊണ്ട് വാങ്ങിപ്പിച്ചെടിത്തതാണ് ആ കുടുക്ക. അന്നു മുതൽ അവൻ കുട്ടിവെച്ച ആ കുഞ്ഞു സമ്പാദ്യം കുഞ്ഞന് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതായിരുന്നു.

ഏറെ പണം ആകുമ്പോൾ ഒരു സൈക്കിൾ വാങ്ങണം എന്ന് ചേച്ചിയോട് പറയുമായിരുന്നു. കുഞ്ഞന്റെ പ്രിയപ്പെട്ട കുടുക്ക പൊട്ടിച്ച ദിവസമായിരുന്നു അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് ആദ്യം അവന് അവന്റെ സൈക്കിൾ വാങ്ങാൻ പറ്റാത്തതിന്റെ സങ്കടം ആയിരിന്നു. അവൻ ദിവസങ്ങളെന്നിരുന്നു ആ ഏകാന്ത ദിവസങ്ങൾ അവസാനിക്കാൻ. അത് നീട്ടികൊണ്ടുപോയപ്പോൾ അവന്റെ സ്വപ്നവും ദുരത്തേക്കുപോയീ. അങ്ങനെ ഇരിക്കെ ഒരു ദിവസം അവന്റെ വാർത്തയിൽ കുറെകുട്ടികൾ അവരുടെ വിഷു കൈനീട്ടം കൊറോണ രോഗികൾക്കായി കൊടുത്തത് കണ്ടു അപ്പോൾ കുഞ്ഞൻ അവന്റെ കുടുക്കയില്ലേക്ക് നോക്കി . അവൻ പുഞ്ചിരിച്ചു കൊണ്ട് അച്ഛനോട് പറഞ്ഞു "എന്റെ കുടുക്കയിലെ പൈസയും നമ്മുക്ക് അവർക്ക് കൊടുക്കാം " 'അത് വേണ്ട കുഞ്ഞാ ' ഞാൻ അതിനായി പണം നൽകിയിട്ടുണ്ട് അച്ഛൻ പറഞ്ഞു പക്ഷേ അവന്റെ കുഞ്ഞു സമ്പാദ്യം ഫണ്ടിലേക്ക് നൽകേണം എന്ന് കുഞ്ഞന്റെ കുഞ്ഞു മനസിനു തോന്നി. അങ്ങനെ അവൻ അവന്റെ പ്രിയപ്പെട്ട കുടുക്ക പൊട്ടിച്ചു ഉണ്ടായിരുന്ന മുഴുവൻ പണവും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. അങ്ങനെ അവന്റെ കൂട്ടുകാർക്കും മാതൃകയായി.


റ്റീന
10A സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ