സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/അച്ഛന്റെ ശകാരം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛന്റെ ശകാരം


അത്യാവശ്യം തിരക്കുള്ള പട്ടണത്തിലെ ഒരു വീട്ടിലായിരുന്നു മനുവിന്റെ താമസം. സമ്പന്നനാണെങ്കിലും ഒരു ചിട്ടയില്ലാത്ത ജീവിതമായിരുന്നു അവന്റെത്. അച്ഛന്റെ ശകാരവാക്കുകൾ കേട്ടുകൊണ്ടാണ് അവന്റെ ഓരോ ദിനവും ആരംഭിക്കുന്നത്. വീട്ടിലെ പത്രങ്ങൾ അലക്ഷ്യമായിടുക, പാദരക്ഷകൾ നിശ്ചിതസ്ഥാനങ്ങളിൽ വയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് അച്ഛന്റെ ശകാരം.പട്ടാളത്തിൽ ജോലി ആയിരുന്നത് കൊണ്ടായിരിക്കാം ഇത്തരം കാര്യങ്ങളിൽ മകനെ വഴക്ക് പറഞ്ഞത്. ഇത് കേട്ട് മടുത്ത മനു വീട് വിട്ട് ദൂരെ എവിടെയെങ്കിലും ജോലിക്ക് പോകാൻ തീരുമാനിച്ചു.ജോലി ഒഴിവുള്ള സ്ഥലങ്ങളിൽ അവൻ അപേക്ഷ അയച്ചു. ആഗ്രഹം പോലെ തന്നെ ദൂരെ ഒരു ജോലിയുടെ ഇന്റർവ്യൂന് മനുവിന് അവസരം ലഭിച്ചു. അവിടെ എത്തിയപ്പോൾ ഒരു വ്യക്തി ഗയ്റ്റ് തുറന്നിട്ട് അടയ്ക്കാതെ പോകുന്നത് അവൻ കണ്ടു. മനു കയറിയ ശേഷം ഗയ്റ്റ് ചേർത്തടച്ചു. കെട്ടിടത്തിന്റെ അകത്തേയ്ക്ക് പ്രവേശിച്ചപ്പോൾ കസേരകളും പത്രങ്ങളുമൊക്കെ അലസമായി കിടക്കുന്നത് മനു ശ്രദ്ധിച്ചു.അച്ഛൻ എപ്പോഴും പറയുന്നത് ഓർമ്മ വന്നതുകൊണ്ട് അതെല്ലാം അവൻ അടുക്കി വച്ചു. തന്റെ പേര് വിളിക്കാനായി ക്ഷമയോടെ കാത്തിരുന്നു. അനുവാദം ചോദിച്ച് അവൻ ഇരുന്നു. രേഖകൾ പരിശോദിക്കുന്നതിന് മുൻപ് തന്നെ അവനെ ആ സ്ഥാപനത്തിൽ നിയോഗിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവന് ആശ്ചര്യമായി അവൻ ചോദിച്ചു;"സാർ, എന്നോട് ഒരു ചോദ്യം പോലും ചോദിക്കാതെ എന്നെ ഇവിടെ നിയോഗിക്കാൻ കാരണം എന്താണ്?" അപ്പോൾ ആ ഉദ്യോഗസ്ഥൻ പറഞ്ഞു: താൻ ഈ സ്ഥാപനത്തിന്റെ ഗയിറ്റിന് മുന്നിൽ എത്തിയപ്പോൾ മുതൽ ഞങ്ങൾ താങ്കളെ നിരീക്ഷിക്കുകയാണ്.താങ്കൾ ചെയ്ത എല്ലാ പ്രവർത്തികളും ഞങ്ങൾ കണ്ടു.മനു ഈ സ്ഥാപനത്തിന് തികച്ചും ചേർന്നതാണ്. ഇങ്ങനെ ഉത്തരവാദിത്വ ബോധമുള്ള ഒരാളെയാണ് ഞങ്ങൾക്ക് ആവശ്യം അത് ലഭിക്കുകയും ചെയ്തു". അത് കേട്ട നിമിഷം അച്ഛന്റെ ശകാരം വെറുപ്പോടെ കേട്ടിരുന്ന മകൻ അച്ഛനോട് മനസ്സു കൊണ്ട് മാപ്പ് പറഞ്ഞു.

സ്നേഹ ബോബൻ
9 A സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ