സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/അക്ഷരവൃക്ഷം/സ്വതന്ത്ര ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്വതന്ത്ര ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾ

ഇന്ത്യ സ്വതന്ത്രമായിട്ട് 74 വർഷം തികയുമ്പോഴും ഇന്നും ഇന്ത്യയിൽ സ്വാതന്ത്ര്യം പകൽ കിനാവായി മാറുന്നത് ലക്ഷക്കണക്കിന് ജനങ്ങൾക്കാണ് വിദ്യാഭ്യാസരംഗത്തും, ബഹിരാകാശരംഗത്തും മുന്നേറികൊണ്ടിരിക്കുന്ന ഇന്ത്യയിൽ ഇന്നും നൂറിൽ ഒരാൾ ദാരിദ്രവും രോഗവും മൂലം മരണമടയുന്നു. ഇന്ത്യയിലെ നവജാത ശിശുക്കളിൽ 10% പേർ ഇന്നും പോഷകകുറവുമൂലം മനോഹരമായ ഈ ലോകം കാണാനാകാതെ എന്നേക്കുമായിവിട പറയുന്നു .ഒരു നേരത്തെ ആഹാരത്തിന് ഗതിയില്ലാതെ പട്ടിണിപ്പാവങ്ങൾക്ക് റേഷൻ പോലും കിട്ടാത്ത അവസ്ഥ, മദ്യ വ്യവസായത്തിന് നൽകുന്ന പ്രോത്സാഹനം മൂലം തകരുന്ന കുടുംബങ്ങൾ, പെൺ ശിശുഹത്യ , എല്ലാം സ്വതന്ത്ര്യ ഇന്ത്യ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ ചിലതു മാത്രം. പുഴുവരിച്ച റേഷൻ വാങ്ങേണ്ടി വരുന്ന ജനങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനും കൂടി വരുന്ന GST, തൊഴിലില്ലായ്മ , രൂപയു ടെ മൂല്യം ഇടിയുന്നത് റോക്കറ്റുപോലെ കുതിക്കുന്ന സ്വർണ്ണവില, നീറ്റ് പരീക്ഷകളിലെ തട്ടിപ്പ് , തെരുവുനായശല്യം പണിതീരാത്ത ബൈപാസുകൾ , ഇന്നും ശുദ്ധജലം ലഭിക്കാത്ത പ്രദേശങ്ങൾ , സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ എല്ലാം പെരുകുകയാണ. കാലം പോകുംതോറും വ്യാജ ഡോക്ടർമാർ പെരുകിവരുന്നു . വിവാഹ മോചനങ്ങൾക്കും, ഗുണ്ടകൾക്കും, കസ്റ്റഡി മരണങ്ങൾക്കും അതിർവരമ്പില്ലാതായിരിക്കുന്നു .

കൃഷ്ണ പി. എൽ.
10 B സെന്റ് മേരീസ് ഹൈസ്കൂൾ വട്ടയാൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം