സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/അക്ഷരവൃക്ഷം/തളരില്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
തളരില്ല നമ്മൾ


പേടി വേണ്ട കരുതലോടെ പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
നിപ്പവന്നില്ലേ , ഓഖി വന്നില്ലേ ,പ്രളയം വന്നില്ലേ
മലയാളീ തോൽക്കില്ല തോറ്റോടില്ല
ഭയന്നിട്ടില്ല നാം ചെറുത്തുനിന്നീടും
                                           കോറോണയെന്ന ഭീകരന്റെ കഥകഴിച്ചീടും
                                           തകർന്നിട്ടില്ല നാം കൈകൾ ചേർത്തീടും
                                           നാട്ടിൽ നിന്നീ വിപത്തകന്നീടും വരെ
                                           പനിവന്നാൽ ഭയക്കാതെ ചികിത്സതേടുക
                                          ചുമവന്നാൽ കരുതലായി മുഖം മൂടുക
കൈകൾ നാം ഇടയ്ക്കിടയ്ക്ക് കഴുകണം
ഭയന്നിട്ടില്ല നാം ചെറുത്തുനിന്നീടും
പേടി വേണ്ട , ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം

 

അഖില സെബാസ്റ്റ്യൻ
8 B സെന്റ്‌ . തോമസ് എച്ച് .എസ് ,തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത