സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഇത് കൊറോണ കാലമാണ്. നാം ഏറ്റവും കൂടുതൽ കരുതലോടെ ഇരിക്കേണ്ട സമയം. കൊറോണ അഥവാ കോ വിഡ്- 19. കോവിഡ്- 19 അതി മാരകമായ ഒരു വൈറസാണ്. കോവിഡ്- 19 നെ പ്രതിരോധിക്കാൻ മരുന്നുകളോ, കുത്തിവെയ്പ്പുകളോ കണ്ടു പിടിക്കാനായിട്ടില്ല. കോവിഡ്- 19 എന്ന മാരകമായ വൈറസ് എല്ലാവരിലും ബാധിക്കും. അതിന് ജാതിയില്ല, പാവപ്പെട്ടവനെന്നില്ല, പണക്കാരനെന്നില്ല, കുട്ടിയെന്നോ, മുതിർന്നവനെന്നില്ല. എന്ന തു കൊണ്ടുദ്ദേശിച്ചത് കൊറോണ മാത്രമല്ല എല്ലാ രോഗങ്ങളും ഇതേ സ്വഭാവക്കാരണ് പക്ഷേ ഏറ്റവും മാരകമായ കക്ഷിയാണ് കോവിഡ്- 19. പക്ഷേ കോവിഡ്- 19 നെ പ്രതിരോധിക്കാൻ നമുക്ക് ചിലതൊക്കെ ചെയ്യാനാവും.സാമൂഹിക അകലം പാലിക്കണം, വ്യക്തി ശുചിത്വം അങ്ങനെ പലതും. കോവിഡ്- 19 നെ പ്രതിരോധിക്കാൻ നാം ആദ്യം ചെയ്യേണ്ടത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവുമാണ്. ആദ്യം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. എന്താണ് ആരോഗ്യമെന്ന ചോദ്യത്തിൻ്റെ ഉത്തരമിതാണ്: രോഗമില്ലാത്ത അവസ്ഥ.ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസര ശുചീകരണമാണ്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. പരിസര ശുചീകരണവും വ്യക്തി ശുചീകരണവും ഇല്ലാത്തവരിൽ കോവിഡ്- 19 ആധിപത്യം സ്ഥാപിക്കും. അതിനാൽ നാം വ്യക്തി ശുചിത്വം ഉള്ളവരാവുക. നാം രണ്ടാമതായി ചെയ്യേണ്ടത് സാമൂഹിക അകലമാണ്.സമൂഹമായുള്ള ഇടപെടലിലൂടെ നമുക്ക് ധാരാളം അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. കോവിഡ്- 19 നെ മാത്രമല്ല; സാധാരണ ഒരു പനിയാണെങ്കിൽ പോലും സാമൂഹിക ഇടപെടലിലൂടെ പകരും. പക്ഷേ പനിയാണെങ്കിൽ നമുക്ക് അതിനെ പ്രതിരോധിക്കാം. എന്നാൽ കൊറോണ അതുപോലെ നിസ്സാരമല്ല. കോവിഡ്- 19 എന്ന വൈറസ് എത്രയെത്ര ജീവനുകളാണ് നമ്മിൽ നിന്നും ഭൂമിയിൽ നിന്നും പിഴിതെടുത്തത്. നമുക്ക് കോവിഡ്- 19 എന്ന രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. അതിനായി നാം ഒറ്റക്കെട്ടായി നിൽക്കണം." ഒറ്റക്കെട്ടായി നിൽക്കണം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒത്തുചേരണമെന്നല്ല. നാം നിയമങ്ങൾ പാലിച്ചും, പരിസര ശുചീകരണവും, വ്യക്തി ശുചീകരണവും നടത്തിയും, സാമൂഹിക അകലം പാലിച്ചും ജീവിക്കണം. അതിനായി നമ്മുടെ പ്രധാനമന്ത്രിയുടെ പദ്ധതിയാണ് "ലോക്ക് ഡൗൺ ". ഇത് ഒരാൾക്ക് വേണ്ടിയല്ല, നമ്മുടെ രാജ്യത്തിനു വേണ്ടിയാണ്. ആ നിയമങ്ങൾ നാം പാലിക്കണം. എന്നാൽ നമുക്ക് ഈ കോവിഡ്- 19 എന്ന മഹാമാരിയെ പ്രതിരോധിക്കാം.

  • പരിസര ശുചീകരണം
  • വ്യക്തി ശുചീകരണം
  • സാമൂഹിക അകലം പാലിക്കുക
  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
  • സാനിറ്റൈസർ ഉപയോഗിച്ച് ശുചിത്വം ഉറപ്പാക്കുക
  • രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുക
ആരോഗ്യ പൂർണ്ണമായ ആയുസ്സാണല്ലോ നാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും. ഞാനും അതു തന്നെ നേരുന്നു.

മുഹമ്മദ് ബാദുഷ
8 d സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം