സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഒരു ദിവസം ഞാൻ എന്റെ കൂട്ടുകാരുടെ കൂടെ കളിച്ചു കഴിഞ്ഞതിനു ശേഷം വീട്ടിലേക്കു തിരിച്ചു വന്നു കൈ കഴുകാതെ അകത്തു കയറാൻ പോയപ്പോൾ അമ്മ എന്നേ തടഞ്ഞു. എന്നിട്ട് പറഞ്ഞു. "ഇത് കൊറോണ കാലമാണ് രോഗപ്രതിരോധശേഷി വര്ധിക്കുന്നതിനോടൊപ്പം തന്നെ വ്യക്തി ശുചിത്വം പാലിക്കുന്നതും അത്യാവശ്യമാണ് അതുകൊണ്ട് ഞാൻ അവിടെ വെച്ചിരിക്കുന്ന സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നല്ലപോലെ കഴുകിയിട്ടു വീട്ടിൽ കയറിയാൽ മതി " "ശരി അമ്മേ " "പിന്നേ ഒരു കാര്യം കൂടി പറയാനുണ്ട് നാളെ തൊട്ട് കളിക്കാൻ പോകണ്ട കാരണം നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട് നമ്മുടെ വീടിന്റെ വാതിൽ ആയിരിക്കണം നമ്മുടെ ലക്ഷ്മണരേഖ " "പക്ഷെ എനിക്ക് കളിക്കാൻ പോകണം കാരണം ഇത് അവധിക്കാലമാണ് " അന്നേരം ആണ് അമ്മയ്ക്ക് ഒരു ഫോൺ കാൾ വന്നത് അത് അമ്മയുടെ കൂട്ടുകാരി ആയിരുന്നു. ആന്റി അമ്മയോട് ചോദിച്ചു. "എന്തൊക്കെയുണ്ട് വിശേഷം. കുട്ടികളൊക്കെ എന്തിയേ?.. " "കുട്ടികൾ ഒക്കെ ഇവിടെ ഒണ്ട് അവരുമായിട്ട് ഒരു വഴക്കു നടന്നോണ്ടിരിക്കുവായിരുന്നു അന്നേരമാണ് നീ വിളിച്ചത് " "നീ വെറുതെ കുട്ടികളുമായിട്ട് വഴക്ക് എന്തിനാ ഉണ്ടാക്കുന്നത്? " അമ്മ ആന്റിയോട് ഞാൻ കളിക്കാൻ പോയ കാര്യമൊക്കെ പറഞ്ഞു. അപ്പോൾ ആന്റി പറഞ്ഞു. "നീ കുട്ടികളോട് ദേഷ്യപ്പെട്ടു പറയാതെ ഇപ്പോൾ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു കൊടുക്കണം " "ശരി എന്നാൽ ഞാൻ അങ്ങനെ പറഞ്ഞു നോക്കാം " "നീ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏതെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ? " "ഒണ്ട് സർക്കാർ പറഞ്ഞതുപ്പോലെ ആയുഷ് മന്ത്രാലയത്തിന്റെ ഫുഡ്‌ സപ്ലിമെന്റുകൾ കഴിക്കുന്നുണ്ട് " "ആണോ!" "എന്നാൽ ശരി ഞാൻ പിന്നേ വിളിക്കാം. കുട്ടികളെ അന്വേഷിചെന്നു പറയണം കേട്ടോ " "ശരി പറയാം. നീ നിന്റെയും വീട്ടുകാരുടെയും ആരോഗ്യം ശ്രദ്ധിക്കണം " "ഓക്കേ ശ്രദ്ധിക്കാം ബൈ ബൈ " "ബൈ " എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക...

ദേവിക ദീപക്
7 C സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ