സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

"കൊറോണ" ഇപ്പോൾ ഈ പേര് എല്ലാവർക്കും സുപരിചിതമാണ്. ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്ന് രൂപം കൊണ്ടു എന്നു പറയുന്ന കൊറോണ ഇന്ത്യയിൽ പകർന്നിട്ടു നാളുകൾ ഏറെയായി.ഇത് എങ്ങനെ രൂപം കൊണ്ടു എന്ന് വ്യക്തമല്ല.ഇന്ത്യയിൽ ഒരു പ്രവാസി മൂലം പടർന്നു പിടിച്ച ഈ രോഗം ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.നമ്മുടെ ഗവണ്മെന്റ് കടുത്ത തീരുമാനങ്ങൾ എടുത്തത് മൂലം കോറോണയ്ക്ക് ഇന്ത്യയെ തകർക്കാൻ ആയിട്ടില്ല.എങ്കിലും ഒരു വിഭാഗം ജനങ്ങളുടെ അനാസ്ഥമൂലം അത് ഇന്ത്യയെ തകർക്കാൻ വഴിയൊരുക്കുകയാണ്.ഹോട്ടലുകൾ, മദ്യവിൽപ്പനശാലകൾ, എന്നിങ്ങന്നെയുള്ളവയെല്ലാം അടച്ചു.ആഘോഷങ്ങളും ഉത്സാവങ്ങളും വീടിനുള്ളിൽ ഒതുങ്ങി.ലോക്കഡൗണിലുടെ ചില നല്ല കാര്യങ്ങളും ഉണ്ടായി, മദ്യം കാരണം കുടുംബകലഹം ഉണ്ടായിരുന്ന വീടുകളിൽ ഇപ്പോൾ ആളുകൾ ഉണ്ടോ എന്ന് പോലും സംശയമാണ്, വാഹനാപകടങ്ങൾ കുറഞ്ഞു .എന്തിനേറെ പ്രകൃതിയ്ക്കുവരെ കുറേ ഗുണങ്ങൾ ഉണ്ടായി,എന്നും രാത്രി ആരും കാണാതെ തോട്ടിൽ വേസ്റ്റ് ഇടാൻ വരുന്നവരുടെ പൊടിപോലും കാണുന്നില്ല.ഇത്രയൊക്കെ നടന്നിട്ടും ചിലർ ഒന്നും അറിയാത്തതു പോലെ പുറത്തിറങ്ങി നടക്കുന്നു. വാർത്തകളിൽ ഒരായിരം വട്ടം വ്യാജവാർത്തകൾ പരത്തരുതേ എന്ന് പറഞ്ഞിട്ടും ഒന്നും കേൾക്കാത്ത മട്ടിൽ അതുതന്നെ ചെയ്യന്നു.ഇവർമാത്രമല്ല നമ്മുടെ സമൂഹത്തിൽ ഉള്ളത്, സമൂഹത്തിന് നന്മകൾ ചെയ്യുന്നവരും ഉണ്ട്.വീടുകളിൽ നിന്ന് ഭക്ഷണം ശേഖരിച്ച് ഒരുനേരത്തെ അന്നത്തിനു വകയില്ലാത്തവർക്കു കൊടുക്കുന്നവർ, സ്വന്തം മകളുടെ കല്യാണം വീടിൽനുള്ളിൽ ഒതുക്കുന്നവർ, ഇവരൊക്കെയാണ് നമ്മുടെ രാജ്യത്തിന്റെ കഷ്ടപ്പാടിന് വിലകൊടുക്കുന്നവർ. നമ്മൾ എല്ലാവരും ഒത്തൊരുമയോടെ നിന്നാൽ നമ്മുക്കി രോഗത്തെ കീഴടക്കാം.

അദിത്യൻ.ബി
8 d സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം