സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/കുഴി കുഴിച്ചു കുഴി മൂടി
കുഴി കുഴിച്ചു കുഴി മൂടി
ഒരിടത്തു ഒരു കുഴി ഭൂതം ഉണ്ടായിരുന്നു കുഴി ഭൂതത്തിനു ഒരു കുഴപ്പമുണ്ട് പരന്ന പ്രതലം കണ്ടാൽ അവിടെ വലിയ കുഴി കുഴിച്ചു വയ്ക്കും.. ആളുകൾ ആ കുഴിയിൽ വീണു കാലൊടിഞ്ഞു കിടന്നു കരയുന്നത് കാണുന്നതാണ് ഈ ഭൂതത്തിന്റെ ഹോബി... ഒരു ദിവസം കുഴി ഭൂതം കുഴി കുഴിക്കാൻ പറ്റിയ സ്ഥലം നോക്കി പറക്കുക ആയിരുന്നു..പെട്ടന്നു ഒരു കാർമേഘതിനു മുകളിൽ മറ്റൊരു ഭൂതം ഇരിക്കുന്നു.കുഴി ഭൂതത്തിനു സന്തോഷമായി കൂട്ടിന് മറ്റൊരു ഭൂതത്തിനെ കൂടി കിട്ടിയല്ലോ..താൻ ഏതു തരം ഭൂതമാണ്?. എന്തു തരം ഉപദ്രവമാണ് താൻ ഉണ്ടാക്കാർ? കുഴി ഭൂതം ചോദിച്ചു.... മറ്റുള്ളവരെ നന്നയി ഉപദ്രവിക്കുന്ന ഭൂതമായിരുന്നു ഞാൻ പക്ഷെ എന്തു തരം ഉപദ്രവമാണ് ഞാൻ ഉണ്ടാക്കാർ എന്നത് ഞാൻ ഇപ്പോൾ മറന്നു പോയി പുതിയ ഭൂതം സങ്കടത്തോടെ പറഞ്ഞു... അപ്പോൾ കുഴി ഭൂതം പറഞ്ഞു.. താൻ എന്റെ ഒപ്പം വരു ഞാൻ മറ്റുള്ളവരെ ദ്രോഹിക്കുന്നത് കാണുമ്പോൾ ചിലപ്പോൾ തനിക്കു ഓർമ വരും താൻ ആര് ആണെന്ന്.കുഴി ഭൂതം ആശ്വസിപ്പിച്ചു .പുതിയ ഭൂതം സമ്മതിച്ചു അങ്ങനെ ഇരുവരും ഒരു മൈതാനത്ത് എത്തിച്ചേർന്നു.. "ശരിക്ക് നോക്കിക്കോ എന്നിട്ടു കുഴി ഭൂതം മൈതാനത്തു വലിയ ഒരു കുഴി കുഴിച്ചു അങ്ങനെ കുഴി കുഴിച്ചു കുഴിയിൽ നിന്നും പുറത്തു വന്നപ്പോൾ പുതിയ ഭൂതത്തിനു ഓർമ്മ വന്നു ഞാൻ കുഴി മൂടൽ ഭൂതമാണ് മറ്റു ഭൂതങ്ങളെ കഴുത്തൊപ്പം മണ്ണ് ഇട്ടു മൂടുന്നതു ആണ് എന്റെ ജോലി ഇങ്ങനെ പറഞ്ഞു കുഴി ഭൂതത്തെ കുഴിയിലേക്ക് ഒറ്റതള്ളു..അതോടെ കുഴി ഭൂതം മണ്ണിനു അടിയിലായി...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ