സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്‌ഥിതി പരിപാലനം
പരിസ്‌ഥിതി പരിപാലനം
മനുഷ്യൻ സമൂഹത്തിന്റെ ഭാഗമാകുന്നത് പോലെ പരിസ്‌ഥിതിയും സമൂഹത്തിന്റെ ഭാഗമാണ് .മനുഷ്യന്റെ ജീവിതത്തിലുടനീളം പരിസ്‌ഥിതി വളരെ വലിയ സ്വാധീനം ചെലുത്തുന്നു എന്നാൽ ആ പ്രകൃതി ഇന്ന് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .അതിനു കാരണം മനുഷ്യന്റെ പരിസ്‌ഥിതിക്ക് പ്രതികൂലമായ പ്രവർത്തികളാണ് .മനുഷ്യന്റെ ആഗ്രഹങ്ങൾ ,ആവശ്യങ്ങൾ,സൗകര്യങ്ങൾ എന്നിവ നാൾക്കു നാൾ വർധിച്ചുകൊണ്ടിരിക്കുന്ന.ഇന്ന് പല ആവശ്യങ്ങൾക്കായി നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നു .ഒന്നോർക്കുക ഈ പ്രകൃതി ആർക്കും സ്വന്തമല്ല .വരും തലമുറയ്ക്ക് ഇനിയും പ്രകൃതിയിൽ ജീവിക്കേണ്ടതാണ് .നാം മരം മുറിക്കുകയും ,വയൽ നികത്തുകയും ,മണൽ വാരുകയും ചെയ്യുന്നു .കാലക്രെമേണ ഇവ നമുക്കുതന്നെ ദോഷകരമായി ബാധിക്കുന്നു .നാം പ്രകൃതിയെ ഒരുതരത്തിലും ചൂഷണം ചെയ്യാൻ പാടില്ല .നമ്മുടെ ആവശ്യങ്ങളൊക്കെയും ലഭ്യമാകുന്നത് പ്രകൃതിയിലൂടെയാണ് .പരിസ്‌ഥിതിക്കും മനുഷ്യനും ഒരുപോലെ സഹായകമാകുന്ന സുസ്‌ഥിരവികസനത്തിന്റെ പാതയിലാകണം നാം ചലിക്കേണ്ടത് .
|