സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അധ്യയനവർഷം ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അഞ്ച് മാസങ്ങൾ കൊറോണാ മഹാമാരിയുടെ പിടിയിലമർന്നു എങ്കിലും നവംബർ ഒന്നാം തിയതി കേരളപിറവി ദിനത്തിൽ കേരളീയ തനിമയോടെ ഓൺലൈനും ഓഫ് ലൈനും  പ്രവേശനോത്സവ പരിപാടികൾ നടത്തിക്കൊണ്ട് വളരെ മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. തുടർച്ചയായ അധ്യാപക യോഗങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളിൽ നിന്നും ചിട്ടയായ രീതിയിലുള്ള ആസൂത്രണം നടന്നു. സ്കൂൾ ക്യാമ്പസിലെ മധ്യത്തിലുള്ള സ്റ്റേജിലാണ് പ്രവേശനോത്സവ പരിപാടികൾ നടന്നത്. സ്വാഗതപ്രസംഗം സിസ്റ്റർ അന്നാ ലിസിയും ഉദ്ഘാടകയായി ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസിയും, ആശംസ പ്രാസംഗികരായി വാർഡ് മെമ്പർ ശ്രീമതി ഗ്രേസ് ജസ്റ്റിൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം ബെനറ്റൻ തുടങ്ങിയവരുടെ  സാന്നിധ്യംകൊണ്ട് പ്രവേശനോത്സവം മനോഹരം ആക്കുന്നതിനായി ബിആർസി പ്രതിനിധിയായി രാജലക്ഷ്മി ടീച്ചർ ഉണ്ടായിരുന്നു.

ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികളിൽ അതാത് ക്ലാസിലെ കുട്ടികളും അധ്യാപകരും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുതന്നെ ക്ലാസുകളിൽ ഇരുന്നാണ് പരിപാടികളിൽ പങ്കെടുത്തത്. പരിപാടികൾക്കു ശേഷം ഇടവക വൈദികൻ ക്ലാസുകൾ എല്ലാം ആശീർവദിച്ച പ്രാർത്ഥനയും ഉണ്ടായിരുന്നു.ഈ ദിവസം ഉത്സവപ്രതീതി തീർക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും പ്രതിനിധികളും വിദ്യാലയത്തിൽ അതിരാവിലെ തന്നെ എത്തിച്ചേർന്നു ബലൂണുകളും തോരണങ്ങളും കൊണ്ട് വിദ്യാലയം മനോഹരമാക്കി.

അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായി ലഭിച്ച മൊഡ്യൂളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി പ്രവേശകദിനത്തിൽ അധ്യാപകർ ക്ലാസുകളെടുത്തു. 12.30 ആയപ്പോൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഭവ സമുദ്ധമായി ഉച്ചഭക്ഷണം നൽകി. ഭക്ഷണത്തിനു ശേഷം വളരെ സന്തോഷത്തോടു കൂടി എല്ലാ കുട്ടികളും വീടുകളിലേക്കു മടങ്ങി.