സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ നശിപ്പിക്കരുതെ....

സൗരയൂഥo , സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ ഇവയെ കുറിച്ച് എല്ലാം നാലാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്... ജീവ ജാലങ്ങൾ ഉള്ള ഒരേ ഒരു ഗ്രഹം ആണ് നാം വസിക്കുന്ന ഭൂമി.!!ഭൂമിയുടെ മൂന്നിൽ ഒരു ഭാഗം കരയും രണ്ടു ഭാഗം കടലും! ആവശ്യത്തിന് ചൂടും വെളിച്ചവും മണ്ണും മരങ്ങളും ജലവും വായുവും... വൃക്ഷലതാദികളും പക്ഷിമൃഗാദികളും ജലജീവികളും മനുഷ്യരും സന്തോഷമായി വസിച്ചിരുന്ന ഭൂമി... ഇടയ്ക്ക് എവിടെയോ വച്ച് മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യാൻ തുടങ്ങി. !! കുന്നുകൾ ഇടിച്ചു നിരത്തി.. വനങ്ങൾ നശിപ്പിച്ചു.. മണൽ വാരി.. കുളങ്ങളും പാടങ്ങളും നികത്തി.. പുഴകളും തോടുകളും മലിനമാക്കി.. ജലവും വായുവും മലിനമാക്കി..! പരിസ്ഥിതിയെ നശിപ്പിച്ചു.!! ഭൂമിയുടെ താളം തെറ്റി.! 'ഭൂമിയോളം ക്ഷമ' എന്നു പറയാറുണ്ട്.. എന്നാൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടാലോ?!!... സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ ഭൂമി സ്വയം ഒരു മാർഗം കണ്ടെത്തി..!! ഇനി അതായിരിക്കുമോ ഈ COVID - 19??!!!

സ്റ്റിനിൻ. കെ. ശശി
4 A സെന്റ്‌ ജോർജസ് എൽ പി എസ്‌ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം