സ്കൂൾ പ്രവേശനോൽസവം 2025

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 ജൂൺ 2 ന് ഗവ എച്ച് എസ് എസ് , കലവൂരിൽ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു ജനസഞ്ചയം പങ്കെടുത്തു.


'വിദ്യാലയങ്ങളെ കുട്ടികൾ രണ്ടാംവീടായി കാണുന്ന അവസ്ഥയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ശേഷി അവരിലുണ്ടാകണം. അതിന്, ക്ലാസ് മുറികളിൽ പരസ്പരസ്നേഹവും കരുതലും വളരണം. അധ്യാപകർ അറിവിന്റെ തലം മെച്ചപ്പെടുത്തണം. അധ്യയനത്തെ സമൂഹത്തിന്റെ ആവശ്യകതയനുസരിച്ച് കാണണം. അറിവു കിട്ടുന്നതിലേക്കു മാത്രം ചുരുങ്ങാതെ വിദ്യാലയജീവിതം മാനവികതയുടെ പ്രകാശം കിട്ടി വളരണം. ജനാധിപത്യബോധവും മതനിരപേക്ഷചിന്തയും നിറയണം. സാരോപദേശ രീതിയിലല്ല, പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ നോക്കണം. അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.'[1]

കൂടുതൽ ചിത്രങ്ങൾ കാണുക.....

കാര്യ പരിപാടികൾ

പ്രവേശനോത്സവ ഗാനം

ഭദ്ര ഹരി
വരികൾ എഴുത്തുകാരിയുടെ കൈപ്പടയിൽ p1
വരികൾ എഴുത്തുകാരിയുടെ കൈപ്പടയിൽ p2

പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.

വരികൾ

മഴമേഘങ്ങൾ പന്തലൊരുക്കിയ

പുതുവഷത്തിൻ പൂന്തോപ്പിൽ

കളിമേളങ്ങൾ വണ്ണം വിതറിയൊ-

രവധിക്കാലം മായുന്നു.

അക്ഷരമധുരം മഴവില്ലഴകാ-

യുത്സവമേളം വരവായി

കുസൃതി വിടർന്ന മിഴിക്കോണുകളിൽ

കൗതുകലോകം വരവായി.

വിശപ്രകൃതി പകന്നൊരു വിസ്മയ

വിദ്യകൾ വിത്തുകളായപ്പോൾ

കേരളമണ്ണിൽ കതിരൊളിചിന്നിയ

കഥകൾ പലതുമറിഞ്ഞീടാം  (അക്ഷരമധുരം).

സമത്വമുണരും സ്വതന്ത്രഭൂവിൻ

ചരിത്രമെഴുതിയ താളുകളിൽ

ശാസ്ത്രമൊരുക്കും നവലോകത്തിൽ

ശാരികപാടിയ കവിതകളിൽ.

നമുക്കുമറിവിൻ പൊൻതൂവലിനാൽ

സ്വപ്നച്ചിറകുകൾ നെയ്ത്‌തീടാം

ഏകതയേകും പുതുപുലരികളിൽ

പുതിയചരിത്രം വിടരട്ടെ  (അക്ഷരമധുരം).

കൊച്ചുകിനാവിൻ ചിറകുകളരിയും

ലഹരിക്കെതിരായ് കൈകോർക്കാം

കലാലയങ്ങളിൽ നിന്നുതുടങ്ങാം

കരുത്തുണന്നൊരു പോരാട്ടം.

കരുതലിനുജജ്വല കവചത്താൽ നവ-

കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവേശനോൽസവം_2025&oldid=2688286" എന്ന താളിൽനിന്ന് ശേഖരിച്ചത്