സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/സ്വചഛ് ഭാരത് അഭിയാൻ അഥവാ ശുചിത്വഭാരത യജ്ഞo

Schoolwiki സംരംഭത്തിൽ നിന്ന്
സ്വചഛ് ഭാരത് അഭിയാൻ അഥവാ ശുചിത്വഭാരത യജ്ഞo

നമ്മുടെ ദൈന്യംദിന ജീവിതത്തിൽ ശുചിത്വം അനിവാര്യമായ ഒരു ഘടകമാണ്. വൃത്തിയും വെടിപ്പും ഏറ്റവും അടിസ്ഥാന പൗരഗുണങ്ങളായതിനാൽ അവയുടെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോകാനും സാധ്യത ഏറെയാണ്.ശുചിത്വത്തിന് അർഹിക്കുന്ന പ്രാധാന്യം കല്പ്പിച്ചു കിട്ടാൻ നമുക്കൊരു മഹാത്മാവുതന്നെ വേണ്ടി വന്നു.ദക്ഷിണ ആഫ്രിക്കയിലും ഇന്ത്യയിലും ഗാന്ധിജിയുടെ ചരിത്ര പ്രധാനമായ മുന്നേറ്റം ശുചിത്വത്തിൽ ആരംഭിക്കുകയോ ശുചിത്വ സങ്കല്പത്തിനൊപ്പം വളർച്ച പ്രാപിക്കുകയോ ചെയ്തവയാണ്.

1896 ൽ ഗാന്ധിജി ഇന്ത്യ സന്ദർശിക്കുമ്പോഴാണ് ബോംബെയിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത്.നാടിനെ സേവിക്കാനുള്ള സന്നദ്ധത അറിയിക്കുകയാണ്.ആ നിമിഷം അദ്ദേഹം ചെയ്തത്.പ്രദേശത്തെ ശുചിമുറികളെല്ലാം വൃത്തിയായ് സൂക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു.ഗാന്ധിജിയുടെ നൂറ്റിയമ്പതാമത് ജന്മവാർഷികo കൂടിയായ ഈ വർഷം വ്യക്തിപരവും സാമൂഹികവുമായ ശുചിത്വം ഉറപ്പാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം.രാജ്യമെങ്ങും നടപ്പാക്കി വരുന്ന സ്വചഛ് ഭാരത് അഭിയാൻ അഥവാ ശുചിത്വഭാരത യജ്ഞo.

ജോനാ ജോബിൻ
3 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം