സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/സംരക്ഷണം - പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷണം - പരിസ്ഥിതി

നമ്മുടെ ചുറ്റുവട്ടം ശ്രദ്ധിച്ചിട്ടുണ്ടോ? എന്തു കൊണ്ടാണ് ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി അസുഖങ്ങൾ പടർന്നു പിടിക്കുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? എല്ലാത്തിനും കാരണം നമ്മൾ തന്നെയാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുകയും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നു. വനങ്ങൾ വെട്ടി നശിപ്പിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഫാക്ടറികളി ലെ വിഷവാതകങ്ങൾ വായുവിനെ മലിനമാക്കുന്നു.

ഫലമോ അണകെട്ടിയും അതിർത്തി തിരിച്ചും കെട്ടിപ്പൊക്കിയതെല്ലാം ഒന്നിരുട്ടിവെളുക്കും മുന്നേ പ്രളയം തകർത്തെറിഞ്ഞു. ഇപ്പോഴിതാ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കോവിഡ്-19 എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. ലോകത്തിന്റെ അതിർത്തികൾ അവഗണിച്ച് അതങ്ങനെ ആളിപ്പടരുകയാണ്. അന്തരീക്ഷത്തിലുള്ള വിഷ വാതകങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ വേറെ.

ആയതിനാൽ കുട്ടികളായ നമ്മുക്ക് പരിസ്ഥിതിയുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാം. മഹാപ്രളയത്തിലും കോവിഡ്-19എന്ന മഹാമാരിക്കെതിരെയും ഒന്നിച്ചു നിന്നു പോരാടിയ കൊച്ചു കേരളം നമ്മോടൊപ്പമുണ്ട്. ഈ കൊച്ചു കേരളത്തിന്റെ രോഗപ്രതിരോധം ലോകം മുഴുവനും ചർച്ചാ വിഷയമായതുപോലെ പരിസ്ഥിതിസരക്ഷണത്തിലും നമ്മുക്കൊരു മാതൃകയാകാം.

ജ്യോതിസ് ജോജോ
4 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം