സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം

ശുചിത്വ ശീലം നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്നു. അസുഖങ്ങൾ വരാതിരിക്കാനും പകരാതിരിക്കാനും ശുചിത്വ ശീലം സഹായിക്കുന്നു. വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ ആരോഗ്യത്തിന്റെ മുഖ്യ ഘടകങ്ങളാണ്.

വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലി രോഗങ്ങളേയും ഒഴിവാക്കാൻ സാധിക്കും. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ കഴുകുക, 2 നേരവും കുളിക്കുക, പല്ലുതേക്കുക, നഖം വെട്ടുക, വൃത്തിയുള്ളവസ്ത്രം ധരിക്കുക, ചെരുപ്പ് ധരിക്കുക, പഴകിയ ആഹാരം കഴിക്കാതിരിക്കുക, ദിവസവും വ്യായാമം ചെയ്യുക. ഇങ്ങനെയുള്ള ആരോഗ്യ ശീലങ്ങൾ നമുക്ക് വളർത്തിയെടുക്കേണ്ടതുണ്ട്.

ജനങ്ങളിൽ ശുചിത്വബോധവും ഒപ്പം പൗരബോധവും ഉണ്ടാവണം. നാടിന്റെ ശുചിത്വം ഓരോരുത്തരുടേയും കടമയാണ്.

അദ്രിജ സജീവ്
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം