സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വ ബോധമുള്ളവരാകാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ബോധമുള്ളവരാകാം

ശുചിത്വ ബോധമുള്ളവരാകാം ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഉള്ളത്. മനസ്സിന് സന്തോഷം ഉണ്ടായാൽ അത് നമ്മുടെ മുഖത്ത് കാണാനാകും. അപ്പോൾ നാം കാണുന്നതും കേൾക്കുന്നതും പറയുന്നതുംഎല്ലാം നല്ല കാര്യങ്ങളായിരിക്കും.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണല്ലോ. ഇക്കാര്യത്തിൽ വ്യക്തി ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. ദിവസവും കുളിക്കുന്നതും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും നമ്മൾ ശീലിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറക്കുന്നതും കൈകളും വായും ഒക്കെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതും രോഗം വരാതിരിക്കുന്നതിനും പകരാതിരിക്കുന്നതിനുo ആവശ്യമാണെന്ന് ഇപ്പോൾ നമുക്ക് മനസ്സിലായിട്ടുണ്ട്. വ്യക്തി ശുചിത്വം പോലെ പ്രധാനപ്പെട്ടതാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത്. കൊതുക് ഈച്ച എലി തുടങ്ങിയ ജീവികൾ പരത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് പരിസരശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്.

കുട്ടികളായിരിക്കുമ്പോൾ മുതൽ ശുചിത്വ ത്തിന്റെ നല്ല ശീലങ്ങളിൽ വളർന്നാൽ മാത്രമേ വലുതായി കഴിയുമ്പോൾ അവ പാലിക്കാൻ പറ്റുകയുള്ളൂ. അങ്ങനെ വ്യക്തി ശുചിത്വത്തിലൂടെ സമൂഹവും നാടും ശുചിത്വമുള്ളതായാൽ ലോകം മുഴുവനും നിസ്സഹായതയോടെ പകച്ചുനിൽക്കുന്ന തരത്തിലുള്ള മഹാ വ്യാധികൾ നമ്മളിൽ നിന്ന് അകന്നു പോയേക്കാം. അതിനായി ഒത്തൊരുമയോടെ നമുക്ക് കൈകോർക്കാം.

കീർത്തന പ്രേംജിത്ത്
3 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം