സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം - വിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം - വിവരണം

രാവിലെ എഴുന്നേറ്റാൽ ഉടൻ പല്ല് വൃത്തിയാക്കുക .എന്നും രാവിലെയും, വൈകിട്ടും കുളിക്കണം. കൈയിലെയും, കാലിന്റെയും നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പു ചവറുകൾ കൂട്ടിയിടരുത്. ഭക്ഷണം കഴിക്കുന്നതിന് മുൻപും, ശേഷവും കൈകൾ വൃത്തിയാക്കണം. പ്ലാസ്റ്റിക് സാധനങ്ങൾ കത്തിക്കുകയോ, പരിസരത്ത് വലിച്ചെറിയുകയോ ചെയ്യരുത്.

അഴുക്ക് വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കണം. കൊതുക് അതിൽ മുട്ടയിട്ട് വളരാൻ സാധ്യതയുണ്ട്.ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കണം. ടോയ്ലറ്റിൽ പോയതിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം.ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കണം.

കോവിഡ് - 19 എന്ന വൈറസിനെ നശിപ്പിക്കാൻ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം വ്യക്തി ശുചിത്വം പാലിക്കുകയെന്നതാണ്. അതിനാൽ ഇടയ്ക്കിടെ കൈകൾ സോപ്പു പയോഗിച്ച് കഴുകണം. ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കണം.....

പ്രിയാഞ്ജലി ജോയി
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം