സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കു… രോഗങ്ങൾ അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ശീലമാക്കു… രോഗങ്ങൾ അകറ്റൂ

കൂട്ടുകാരെ അനുദിന ജീവിതത്തിൽ നാം വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്ശുചിത്വ ശീലം. വൃത്തിയായി ഇരിക്കുക എന്നതാണ്ശുചിത്വ ശീലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യപൂർണമായ ജീവിതത്തിന് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ ആവശ്യമാണ്.

വ്യക്തി ശുചിത്വത്തിനു വേണ്ട കാര്യങ്ങൾ

1. രാവിലെയും വൈകുന്നേരവും പല്ലുതേക്കുക

2. ദിവസവും കുളിക്കുക

3. കുളിച്ചതിനു ശേഷം ശരീരം വൃത്തിയായി തുടച്ച് ഉണക്കുക

4. വൃത്തിയുള്ള വസ്ത്രം ധരിക്കുക

5. നഖങ്ങൾ വൃത്തിയായി വെട്ടി സൂക്ഷിക്കുക

6. ടോയ്ലറ്റിൽ പോയതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക

7. ഭക്ഷണത്തിനു മുമ്പും അതിനുശേഷവും കൈകളും വായുo വൃത്തിയായി കഴുകുക

8. വൃത്തിയുള്ള പാത്രത്തിൽ ഭക്ഷണം കഴിക്കുക. നിറവും മണവുമുള്ള അനാരോഗ്യകരമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക. തുറന്നുവച്ച ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക

9. ടോയ്ലറ്റിൽ മാത്രം മലമൂത്രവിസർജനം നടത്തുക

10. പുറത്ത് പോകുമ്പോൾ ചെരുപ്പ് ധരിക്കുക

11- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

പരിസര ശുചിത്വത്തിന് വേണ്ടിയുള്ള കാര്യങ്ങൾ

1.ചപ്പുചവറുകൾ വലിച്ചെറിയരുത്

2. പൊതു സ്ഥലങ്ങളിൽ തുപ്പരുത്

3. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്

4. ടോയ്ലറ്റിൽ മാത്രം മലമൂത്രവിസർജനം നടത്തുക

5. മലിന ജലം കെട്ടി നിർത്തരുത്

ആരോഗ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വേണ്ട കാര്യങ്ങൾ

1. ചപ്പുചവറുകൾ കൃത്യ സ്ഥലങ്ങളിൽ മാത്രം നശിപ്പിക്കുക

2. ബോധവൽക്കരണ സെമിനാറുകൾ നടത്തുക

3.പോസ്റ്ററുകൾ ഒട്ടിക്കുക

4. ആഴ്ചയിലൊരിക്കൽ ശുചീകരണത്തിനായി മാറ്റിവയ്ക്കുക

5. പൊതുസ്ഥലങ്ങളിലും മറ്റും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക

6.ആരോഗ്യ സർവേകൾ നടത്തുക

രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുക ആണ് ചെയ്യേണ്ടത്. ഓർക്കുക ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്

ക്രിസ്റ്റീന ജോഫി
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം