സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്നൊരു ചൊല്ല് നാം എല്ലാവരും കേട്ടിട്ടുണ്ടല്ലോ. അതെ നാം ചെറുപ്പത്തിലെ ശീലിക്കുന്ന കാര്യങ്ങൾ നാം മരിച്ചാലും മറക്കില്ല. അതു കൊണ്ട് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം ചെറുപ്പകാലങ്ങളിലെ ശീലിക്കണം. ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാനാകാത്ത കാര്യങ്ങളാണ്. നമ്മുടെ ശരീരത്തെ വൃത്തിയോടെ സൂക്ഷിക്കുക എന്നതാണ് പരമപ്രധാനം എല്ലാ ദിവസവും പല്ല് തേക്കണം.കുളിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം.

വ്യത്തിയുള്ള ഭക്ഷണം കഴിക്കണം. ആഴ്ചയിലൊരിക്കൽ നഖം വെട്ടണം തലയിൽ പേൻ വരാതെ സൂക്ഷിക്കണം. നഖം കടിക്കരുത്. ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ പെടുന്നു പിന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായ് സൂക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറിയരുത്. നമ്മുടെ സ്കൂൾ പരിസരവും വൃത്തിയായ് സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. ഇങ്ങനെ നാം ആരോഗ്യമുള്ള ശരീരവും ശുചിത്വമുള്ള പരിസരവും സൃഷ്ടിച്ചാൽ മാത്രമേ പലവിധ പകർച്ചവ്യാധികളിൽ നിന്ന് നമ്മെ തന്നെ രക്ഷിക്കാൻ കഴിയുകയുള്ളൂ.

നവീന അനീഷ്
3 C സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം