സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വേനൽക്കാലത്ത് കഴിക്കേണ്ട പഴങ്ങൾ
വേനൽക്കാലത്ത് കഴിക്കേണ്ട പഴങ്ങൾ
ഈ വേനൽക്കാലത്ത് നാം ജലാംശം കൂടുതലുള്ളതും എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും ആകാം. വേനലിൽ ഹെവി ഫുഡ് ഒഴിവാക്കി എളുപ്പം ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രമിക്കണം.. ഫലവർഗങ്ങളിൽ ധാരാളം വിറ്റാമിനുകളും സോഡിയം പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഇതിലെ പോഷകങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർ പതിവായി ഓരോ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. മൂത്രസംബന്ധമായ അസുഖങ്ങൾ ഉള്ളവർ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ഇളനീര് കുടിക്കുന്നത് ചൂടുകുരു, മൂത്രചൂട്, ഇവയ്ക്കൊക്കെ ഫലപ്രദമാണ്. വെള്ളരിക്കാ പതിവായി കഴിക്കുന്നത് ശരീരത്തിന് കുളിർമയുംനൽകും. മാമ്പഴം വേനൽകാലത്ത് ലഭിക്കുന്ന ഏറ്റവും നല്ല ഒരു ഫലമാണ്, ശരീരത്തിന് ആവശ്യമായ ഊർജ്ജവും ജലാംശവും ഇതുവരെയും ആക്സിഡൻറ് ആൻറി ഓക്സിഡ് ബീറ്റാകരോട്ടിൻ, എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നേത്രസംബന്ധമായ അസ്വസ്ഥതകൾ ഇല്ലാതാക്കും വൈറ്റമിൻ സി അടങ്ങിയ നാരങ്ങ നെല്ലിക്ക ഓറഞ്ച് എന്നിവ കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇതു സഹായിക്കുന്നു. മുന്തിരിങ്ങ ക്ഷീണത്തിനും രക്തത്തെ വർധിപ്പിക്കാനും നല്ലതാണ് ഇത് കണ്ണിന് കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ശരീരത്തിന് തണുപ്പ് പ്രദാനം ചെയ്യുകയും ചെയ്യും. കഴിക്കുന്നത് നമുക്ക് ക്ഷീണം അകറ്റുന്നതിനും വിശപ്പ് വർദ്ധിക്കാൻ സഹായിക്കും ഭക്ഷണങ്ങൾ കൈതച്ചക്ക വാത രോഗികൾക്ക് കഴിക്കാവുന്ന ഒരു ഫലം കൂടിയാണ് കൈതച്ചക്ക എന്നാൽ ഗർഭിണികൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. വൈറ്റമിൻ സി യുടെ ഒരു നല്ല കലവറയാണ് ചക്ക, ചക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധത്തെ ചെറുക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം