സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വില്ലൻ - കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലൻ - കോവിഡ് 19

സമൂഹത്തിനോട് ഇന്നത്തെ സാഹചര്യത്തിൽ എനിക്ക് പറയാനുള്ളത് ചിലർക്ക് വില്ലൻ ആയി മാറിയിരിക്കുന്ന ലോക് ഡൗണിനെ കുറിച്ചാണ്. ഇന്ത്യയൊട്ടാകെ ഏർപ്പെടുത്തിയിരിക്കുന്ന അടച്ചുപൂട്ടൽ നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ്. നിപ്പ വൈറസിനെയും 2 പ്രളയങ്ങളെയും ഈ അടുത്ത കാലത്ത് ഒന്നായി നേരിട്ട് വിജയിച്ച നമുക്ക് കൊറോണ വൈറസ് എന്ന ഭീകര സത്വത്തെ യും പിടിച്ചു കെട്ടേണ്ടി ഇരിക്കുന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഞാനും നിങ്ങളും ആണ്. ഓരോ പ്രാവശ്യം നാം പുറത്തേക്ക് ഇറങ്ങുമ്പോഴും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴും നാമോർക്കണം അദൃശ്യനായ കൊലയാളി വൈറസിനെ നാം വിളിച്ചു വരുത്തുകയാണെന്ന കാര്യം. ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ നാം നമ്മുടെ രാജ്യത്തെ സംരക്ഷിക്കുവാൻ തോളോട് തോൾ ചേർന്ന് നിൽക്കണം. quarantine അഥവാ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുക എന്ന പ്രക്രിയയിലൂടെ കൊറോണ എന്ന കൊലയാളി വൈറസിനെതിരെ സംരക്ഷണ ഭിത്തി കെട്ടി നമ്മെ തന്നെയും നമ്മുടെ കുടുംബത്തെയും നാടിനെയും രക്ഷിക്കണം. കുടുംബാംഗം അല്ലാതെ ആരെങ്കിലുമായോ ചുറ്റുപാടുമായോ സ്പർശനം ഉണ്ടായാൽ നിർബന്ധമായും കൈകൾ കഴുകണം. സോപ്പുപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ കൈകഴുകുമ്പോൾ നമ്മുടെ വാതിൽ കൊട്ടിയടയ്ക്കു കയാണ്. നമ്മുടെ ഉറ്റവരെയും ഉടയവരെയും ഒരു തലമുറയെ തന്നെയും ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുവാൻ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകാനുള്ള ഓരോ തത്രപ്പാടും നമ്മെവരും തലമുറ കൊലപാതകി എന്ന് വിളിക്കാൻ കാരണമാകും. നാം പ്രതിരോധിക്കും ഈ മഹാമാരിയെ, നാം പിടിച്ചു കെട്ടും ഈ മഹാമാരിയെ അതിന് എന്റെ സഹകരണം കൂടിയേ തീരൂ. അതിനാൽ പുലിമുരുകൻ സിനിമയിൽ പറയുന്നതുപോലെ പുലി മുരളുന്നത് പുലി ഒളിക്കാനല്ല കുതിക്കാനാണ്. അതിനാൽ നാം ഓരോ ദിവസവും വീടിനുള്ളിൽ കഴിയുന്നത് നല്ലൊരു നാളേക്ക് കുതിക്കാനാണ് ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന പ്രാർത്ഥന യാഥാർത്ഥ്യമായി തീരാൻ ആണ്. ഇറ്റലിയും, സ്പെയിനും, അമേരിക്കയും നമ്മുടെ കൊച്ചു കേരളത്തിലും ആവർത്തിക്കാതിരിക്കട്ടെ. ആ നാടുകളിൽ ഉയർന്ന നിലവിളികൾ നമ്മുടെ കർണ്ണപുടങ്ങളിൽ എത്താതിരിക്കട്ടെ. നാം ഒരു കാര്യം മാത്രമേ ചെയ്യേണ്ടതുള്ളു. ഞാൻ മൂലം മറ്റൊരാൾക്ക് രോഗബാധ ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനം. അതിനാൽ നമ്മെ ഇല്ലാതാക്കുന്ന കൊലയാളി വൈറസിനെതിരെ നമുക്ക് പ്രതിരോധത്തിന്റെ കാഹളം മുഴക്കാം. നാം അതിജീവിക്കും നാം പ്രതിരോധിക്കും വൈറസിനെ പാടെ തുടച്ചുനീക്കും വരുംകാലങ്ങളിൽ ലോകരാജ്യങ്ങൾ കൊറോണ വൈറസിനെ തിരായുള്ള മലയാള മാതൃക പഠനവിഷയം ആക്കുമ്പോൾ നിങ്ങളും ഞാനും അവരുടെ ചർച്ചാവിഷയമാകും.

ഫെറ ആൻ സെബാസ്റ്റ്യൻ
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം