സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ലോകത്തെ കവർന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ കവർന്ന കൊറോണ

ലോകമെമ്പാടുമുള ജനങ്ങളെ ഭീതിയുടെ നിഴൽ വിരിച്ച കൊറോണ എന്ന മഹാവ്യാധി. സമ്പന്ന രാജ്യമായ ചൈനയിൽ മുളച്ചു.ലക്ഷം ജനങളുടെ ശ്വാസം നിലപ്പിച്ച വൈറസ് ഇന്ത്യയുടെ ഭിത്തി തുറന്ന് പടർത്തി. സാധാരണക്കാരും ദരിദ്രരുമുള്ള രാജ്യത്തിന്റെ പലഭാഗങ്ങളിലും ആളിപടർന്നു. കേരളത്തിലെത്തിയ വൈറസ് കുറച്ചു ജീവൻ നുള്ളിയെടുത്തു. അനേകം പേർക്ക് രോഗം പടരുകയും നിരീക്ഷണത്തിലാവുകയും ചെയ്തു . സാമുഹിയവ്യാപനം തടയുവാൻ സർക്കാരിന്റെ സമയോചിതമായ ഇടപെടൽ കൂടുതൽ ജനങ്ങളിലേക്കു പടരാതിരിക്കാൻ ഒരു പരിധിവരെ സഹായിച്ചു.

ഇത്കൊണ്ടു അനേകം പേരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞു നിയമത്തിന്റെ മുൻപിൽ കൂട്ടിൽ അകപ്പെട്ടെങ്കിലും അതു നമ്മുടെ സംരക്ഷണത്തിന് മാത്രമായിരിക്കാം. അത് രാജ്യത്തിനു മാതൃകാകുവാനും കഴിഞ്ഞു. ആരോഗ്യരംഗത്തു ഉള്ളവരുടെ നിസ്തുലമായ പ്രവർത്തനങ്ങൾ ആയിരമായിരം സൂര്യാസ്തമയങ്ങൾ കഴിഞ്ഞാലും നാം മറക്കില്ല. അതിഥി തൊഴിലാളികളെയും നിരാലംബരെയും ആശ്രയം ഇല്ലാത്തവരെയും സംരക്ഷണത്തിന്റെ വൃത്തംവരച്ചു ഉച്ചവെയിലിനെ അവഗണിച്ചു കാക്കിയുടെ സ്നേഹക്കരുത്തിൽ കറചുരത്തിയ നമ്മുടെ പോലീസുകാരെയും രാപകലില്ലാതെ കഷ്ടപ്പെടുന്ന ദൈവങ്ങൾക്ക് തുല്യമായ ഡോക്ടർമാരെയും, മാലാഖമാരായ നഴ്സ് ഉം മാരെയും അവരോടൊപ്പം ജീവനും ജീവിതവും ഉപേക്ഷിച്ചു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും ഈ നിമിഷത്തിൽ സ്നേഹത്തോടെയോർക്കാം. നമുക്ക് നഷ്ടപ്പെട്ട പൊൻദീപങ്ങൾ ഇവരുടെകുടെ ജീവനോടെപ്രകാശിക്കട്ടെ.

ഇനിഒരുജീവനും ഈ മഹാമാരി കവർന്നെടുക്കാതിരിക്കട്ടെ. നമുക്കെഒരുമ ച്ചു ഒന്നായിച്ചേർന്നു ഈ മഹാമാരിയെ പൊരുതിതോല്പിക്കാം.

ജാസ്മിൻ പി ജെ
4 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം