സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

മനു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവന്ടെ വീട്ടുമുറ്റത്തു നിറയെ കായ്ക്കുന്ന ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു. ആ മരത്തിന് ചുറ്റും പലതരം പക്ഷികളും അണ്ണാനും തേനീച്ചയും എന്നും അവന് കാണാമായിരുന്നു അവൻ ഓരോ ആപ്പിളും സ്വാദോടെ കഴിക്കുകയും കൂട്ടുകാർക്ക് കൊടുക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം അവൻ ആ മരം മുറിക്കാൻ ഒരുങ്ങി. അപ്പോൾ ആ മരത്തിലെ താമസക്കാരായ അണ്ണാനും കിളികളും തേനീച്ചയും അവിടെ എത്തി. അവർ ഒരുമിച്ചു ചോദിച്ചു. "മനു എന്തിനാണ്‌ നീ മരം മുറിക്കുന്നത്. അത് ഞങ്ങളുടെ വാസസ്ഥലമല്ലേ. " അണ്ണാൻ പറഞ്ഞു. "ഞാൻ നിനക്ക് നിറയെ ആപ്പിൾ പറിച്ചു തരുന്നില്ലേ". കിളികൾ പറഞ്ഞു. "ഞങ്ങൾ നിനക്ക് ഉറങ്ങാൻ പാട്ട് പാടി തരാം ". തേനീച്ച പറഞ്ഞു. "ഞങ്ങൾ നിനക്ക് തേൻ തരാം ". എന്നും പറഞ്ഞു തേനീച്ച മനുവിന് കുറച്ചു തേൻ കൊടുത്തു. മനു അത് കഴിച്ചു. അവന്റെ കണ്ണ് നിറഞ്ഞു.

അവനു പഴയ കാലം ഓർമ്മ വന്നു. നമ്മുടെ ചുറ്റുമുള്ള വൃക്ഷങ്ങൾ എല്ലാം തന്നെ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും ഉപകാരപ്രദമായവയാണ്. അത് അവരുടെ വാസസ്ഥലമാണ്. അത് നശിപ്പിക്കരുത്.

മനുവിന് തെറ്റ് മനസിലായി. അവൻ അവരോട് മാപ്പ് പറഞ്ഞു.

ശ്രീത്രേത് സി എസ്
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ