സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ബോബനും ദീപുവും
ബോബനും ദീപുവും
ബോബനും ദീപുവും ഉറ്റചങ്ങാതിമാരായിരുന്നു. ബോബനും ദീപുവിനും കൊറോണയോട് യാതൊരു ആശങ്കയും ജാഗ്രതയും ഇല്ലാത്ത ഒരു കാലം. അങ്ങനെയൊരു ദിവസം ബോബന്റെ പിറന്നാൾ വന്നു. ബോബന്റെ അച്ഛനും അമ്മയും മരിച്ചു പോയിരുന്നു. അച്ഛൻ ലോറിയിടിച്ചു മരിച്ചു. അപ്പോൾ മുതൽ ബോബന്റെ അമ്മ കിടപ്പിലായി. അങ്ങനെ അമ്മയും മരിച്ചു. ബോബന് 6 വയസ്സുള്ളപ്പോഴാണ്. ബോബന്റെ അച്ഛനും അമ്മയും മരിച്ചത്. അന്ന് മുതൽ ബോബന്റെ വെല്ല്യമ്മച്ചിയാണ് ബോബനെ വളർത്തുന്നത്. അങ്ങനെ ബോബൻ ദീപുവിനെ പിറന്നാളിനു ഊണു കഴിക്കാൻ വിളിച്ചു. ദീപു വന്നു. അവർ നേരെ ഊണു കഴിക്കാൻ ഇരുന്നു. നിങ്ങൾക്ക് കൈ കഴുകീട്ടെങ്കിലും ഇരിക്കാൻ മേലെ ? അമ്മച്ചി ചോദിച്ചു: ദീപുവിന് കുറച്ചെങ്കിലും ബോധം ഉണ്ടായിരുന്നു. ദീപു സോപ്പിടാതെയെങ്കിലും കൈ കഴുകി. അല്ല ബോബാ നീ എന്തിനാ ഈ കൊറോണാക്കാലത്ത് ദീപുവിനെ വിളിച്ചത് ? അമ്മച്ചി ചോദിച്ചു. അമ്മച്ചീ എന്റെ ജീവിതം എപ്പോഴും ഒരു പോലെ തന്നെ. രോഗം വന്നാലും പ്രേതം വന്നാലും എനിക്ക് ഒരു മാറ്റവുമില്ല. ബോബൻ മറുപടി പറഞ്ഞു. ഉം.അങ്ങനെ ആയിക്കോട്ട. ഞാനൊന്നും ഇടപെടുന്നില്ലേ ഒക്കെ നിന്റെ ഇഷ്ടം പോലെ. രോഗം പിടിച്ചാലേ നീയൊക്കെ പഠിക്കൂ. അമ്മച്ചി പറഞ്ഞു. അവർ പായസവും കഴിച്ച് പുറത്തേക്ക് കറങ്ങാൻ ഇറങ്ങി. എടാ അമ്മച്ചി വിളിച്ചു. ഒരു നല്ല കാര്യത്തിന് പോകുമ്പോൾ പുറകീന്ന് വിളിക്കാതെ അമ്മച്ചീ ബോബൻ പറഞ്ഞു. ഉം ഒരു നല്ല കാര്യം കറങ്ങാൻ പോകുന്നതല്ലെ നല്ല കാര്യം. അതും കൊറോണ ഉള്ളപ്പോൾ . എടാ നിന്നെ പോലീസെങ്ങാനും പിടിച്ചാൽ ജാമ്യം നിൽക്കാൻ ഈ ഞാൻ മാത്രമേ ഉള്ളൂ എനിക്ക് അത്രയും ദൂരം വരാൻ പറ്റില്ല. അച്ചി പറഞ്ഞു. ആ സമയം തന്നെ റ്റിവിയിൽ വാർത്ത വന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് ജാമ്യമില്ലാ .അമ്മച്ചീ പോലീസ് എന്നെ പിടിക്കില്ല. ഇനി പിടിച്ചാൽ തന്നെ ഞാൻ രക്ഷപ്പെടും. അമ്മച്ചി തന്നെയല്ലെ എന്റെ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്ന് പറഞ്ഞത് ബോബൻ ചോദിച്ചു: അവർ ബൈക്കിൽ പോയി. അമ്മച്ചി വീട്ടിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ബോബാ, അമ്മച്ചി പറഞ്ഞതിലും കാര്യം ഉണ്ട്. ദീപു ബോബനോട് പറഞ്ഞു. എടാ, നീയും ഇപ്പം അമ്മച്ചിടെ സൈഡാണൊ ? ബോബൻ ചോദിച്ചു എന്നാൽ ദീപു മറുപടി ഒന്നും പറഞ്ഞില്ല. അവിടെ പോലീസ് നിൽക്കുന്നത് കണ്ടു ബോബൻ രണ്ടു മാസ്ക്കെടുത്തു. രണ്ടു പേരും ധരിച്ചു. അമ്പടാ ഇതായിരുന്നല്ലേ നിന്റെ പരിപാടി ദീപു പറഞ്ഞു. അവർ ബൈക്ക് എടുത്തു പോലീസിന്റെ അടുത്ത് നിർത്തി. പോലീസ് ചോദിച്ചു. എങ്ങോട്ടാ രണ്ടു പേരും കൂടെ ? കുറച്ച് സാധനം വാങ്ങിക്കാൻ പോകുവായിരുന്നു ബോബൻ പറഞ്ഞു. പോലീസ് ചോദിച്ചു അതിന് എന്തിനാ രണ്ടു പേർ ? ഇവന്റെ വീട്ടിലേയ്ക്കും സാധനം വാങ്ങിക്കണം. ഇവന് വണ്ടിയില്ല. പോലീസ് വിശ്വസിച്ച് കടത്തി വിട്ടു. മണ്ടൻ പോലീസ് നീ പറഞ്ഞതെല്ലാം വിശ്വസിച്ചു ദീപു പറഞ്ഞു. ഇതൊക്കെയെന്ത്! ഇതിലും വെല്ല്യ കള്ളം പറഞ്ഞ് രക്ഷപെടുന്നവനാ ഈ ഞാൻ . ബോബൻ പറഞ്ഞു. അവർക്ക് വിശന്നു അവർ ഒരു ഹോട്ടലിൽ കേറി. അവിടെ ഒരു സായിപിനെയും മദാമ്മയേയും കണ്ടു. ബോബൻ അവരുമായി ഇടപെട്ടു. ബോബാ ഇത് വേണോ? ദീപു ചോദിച്ചു. എടാ നീയൊന്ന് ചുമ്മാതിരി . ഞാൻ പലരുമായി ഇടപെടും. നിനക്കെന്താ ബോബൻ പറഞ്ഞു. ആ സായിപിന്നും മദാമ്മയ്ക്കും കൊറോണയുണ്ടായിരുന്നു. അങ്ങനെ അവർക്കും കൊറോണ പിടിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അമ്മച്ചിയും ദീപുവും ദീപുവിന്റെ വീട്ടുകാരും കൈ കഴുകിയും കണ്ണിലും മൂക്കിലും വായിലും തൊടാതെയും പ്രാർത്ഥിച്ചും അവരുടെ അസുഖം മാറി. ജാഗ്രതയും പ്രാർത്ഥനയും ഇല്ലാതിരുന്ന ബോബൻ മരിച്ചു പോയി. ദീപു ഇപ്പോൾ എന്നും തന്റെ കൂട്ടുകാരനായി ദീപം തെളിച്ച് പ്രാർത്ഥിക്കാറുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ