സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഭൂമിയും ജീവജാലങ്ങളും അന്തരീക്ഷവും തമ്മിലുള്ള സമൈ ക്യമാണ് പരിസ്ഥിതി. മണ്ണും, ഭൂമിയും, അന്തരീക്ഷവും, വായുവും, ജലവും, പ്രകൃതിവിഭവങ്ങളും, മനുഷ്യരും, പക്ഷിമൃഗാദികളും, സസ്യങ്ങളും എല്ലാം പ്രത്യേക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. പ്രപഞ്ചത്തിന്റെ നിലനിൽപ്പുപോലും പരിസ്ഥിതിയെ ആശ്രയിച്ചാണ്. പരിസ്ഥിതിക്കുണ്ടാക്കുന്ന ചെറിയ വ്യത്യാസം പോലും വൻ ഭീഷണികൾക്ക് ഇടയാക്കും. പരിസ്ഥിതിയെ തകർത്തുന്ന പ്രവർത്തനങ്ങൾ പ്രകൃതിയിൽ നടത്തുന്ന ഏക ഘടകം മനുഷ്യനാണ്. തകരുന്ന പരിസ്ഥിതി മൂലം ഉണ്ടാകുന്ന വിപത്തിന് ഉത്തരവാദിയും മനുഷ്യൻ തന്നെയാണ്. വൻതോതിലുള്ള വനനശീകരണം, തത്വദീക്ഷയില്ലാതെ ആരംഭിക്കുന്ന വ്യവസായശാലകൾ, ജലമലിനീകരണം, വായുമലിനീകരണം, മണ്ണൊലിപ്പ്, മനുഷ്യൻ നടത്തുന്ന പ്രകൃതിയുടെയും പ്രകൃതിവിഭവങ്ങളുടെ യും വൻതോതിലുള്ള ചൂഷണം തുടങ്ങി നിരവധി കാരണങ്ങളാണ് പരിസ്ഥിതിയുടെ നാശത്തിന് കാരണമായിട്ടുള്ളത്. വനനശീകരണം മൂലം പരിസ്ഥിതി തകർന്നു തുടങ്ങിയിട്ടുണ്ട്. വനങ്ങളുടെ നാശം മൂലം അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറയും. ഇതോടെ വനനശീകരണം ആത്മഹത്യാപരം ആകുകയും ചെയ്യും.ധനസമ്പാദനത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു, ഭൗമാന്തരീക്ഷത്തിലെ വർദ്ധിച്ചു വരുന്ന ഊഷ്മാവിനും താപനിലയ്ക്കും കാരണമായിട്ടുള്ളതും അന്തരീക്ഷ മലിനീകരണമാണ്. ജലമലിനീകരണവും കീടനാശിനികളുടെ പ്രയോഗവും പരിസ്ഥിതിയെ തകർത്തിട്ടുണ്ട്. വികസനത്തിന് പേരിൽ അന്തരീക്ഷത്തിലേക്ക് വിഷം തുപ്പുന്ന തത്വദീക്ഷയില്ലാതെ ആരംഭിക്കുന്ന വ്യവസായ ശാലകൾ പരിസ്ഥിതിക്ക് വരുത്തുന്ന ഭംഗവും വൻ വിപത്തിന് ഇടയാക്കും. ഓസോൺപാളിക്ക് ഉണ്ടാകുന്ന നാശം മൂലം അൾട്രാ വയലറ്റ് രശ്മികൾ കൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുകയും മാറാ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യവർഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ആധുനിക ജീവിത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുന്ന ഈ പ്രവണത നാം മനുഷ്യർ അവസാനിപ്പിച്ചേ മതിയാകൂ. പരിസ്ഥിതിയുടെ നാശം പ്രകൃതിയുടെയും ജീവജാലങ്ങളുടെയും അതുവഴി മനുഷ്യരാശിയുടെയും നാശത്തിനു ഇടയാക്കുമെന്ന ബോധം പുതിയ തലമുറയിൽ ഉറപ്പിക്കണം. ഇന്ന് സാധാരണക്കാരായ ആളുകൾ മുതൽ മഹാ പണ്ഡിതന്മാരായ ശാസ്ത്രജ്ഞന്മാർ വരെ എല്ലാവരും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതം വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കു ആക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പുവരുത്തുക. ഈ ഭൂമിയിലെ സർവ ചരാചരങ്ങൾക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാൻ നാം ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്നും ഓർക്കുക.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം