സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസര ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചീകരണം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യം ആയിരിക്കും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്. രോഗമില്ലാത്ത അവസ്ഥ.

ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചീകരണം ആണ് . നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു വ്യക്തി വീട് ,പരിസരം, ഗ്രാമം, നാട് ,എന്നിങ്ങനെ ശുചീകരണത്തിൻറെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. ദൈവത്തിൻറെ സ്വന്തം നാട് എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. ജനങ്ങളിൽ ശുചിത്വ ബോധവും പൗരത്വ ബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്.

നാടിൻറെ ശുചിത്വം ഓരോ പൗരൻറെയും ചുമതലയായി കരുതണം.ആദ്യം ശുചിത്വബോധം ഉണ്ടാവുക തുടർന്ന് ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത് വീട്ടിലും വിദ്യാലയത്തിലും നാം ഇത് ശീലിക്കണം സ്വന്തം മുറി വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താനും കഴിയും.

ശ്രേയ എസ് ബാബു
2 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം