സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ദേശാടനക്കിളി
ദേശാടനക്കിളി
ഞാൻ ഒരു ദേശാടനക്കിളിയാണ്. എല്ലാവരും എന്നെ അമ്മുക്കിളി എന്നു വിളിക്കും. അതാ അവിടെ ഒരു പച്ചപ്പ് കാണുന്നു.ദൂരെയായിക്കണ്ട പച്ചപ്പ് ലക്ഷ്യമാക്കി ഞാൻ പറന്നു, പറക്കുതോറും പച്ചപ്പ് അകന്നകന്നു പോകുന്നതുപോലെ തോന്നി, എന്നിട്ടും നിരാശയാകാതെ പറന്നു. താഴെ വരണ്ട പാടങ്ങളും തരിശുഭൂമികളുമാണ് കാണുന്നത്. അല്പനേരം വിശ്രമിക്കണമെന്നു തോന്നി പക്ഷേ ഒരു മരച്ചില്ല പോലും കാണാനില്ല അല്പം കൂടി പറന്നപ്പോൾ ഒരു തണുത്ത കാറ്റ് വീശീ, പച്ചപ്പ് അധികം അകലെയല്ല എന്ന് ഇളംകാറ്റ് എന്നോടു കിന്നാരം പറഞ്ഞു. എനിക്ക് ഉത്സാഹമായി, അതാ കൺകുളിർപ്പിക്കുന്ന കാഴ്ചകൾ. നദികളിൽ ആനക്കൂട്ടങ്ങൾ നീരാടുന്നു , പുള്ളിമാനുകൾ വെള്ളം കുടിക്കുന്നു, കിളികൾ മതിമറന്നാനന്ദിക്കുന്നു .മനുഷ്യവാസമില്ലാത്ത സ്ഥലം പോലെ തോന്നി. പക്ഷിമൃഗാദികൾ ഭയമില്ലാതെ കളിച്ചു രസിക്കുന്നു. താഴെ ധാരാളം വീടുകൾ കാണുന്നുണ്ടെങ്കിലും ഒരു മനുഷ്യകുഞ്ഞിനെ പോലും കാണുന്നില്ലല്ലോ .... ഇവിടെ എന്താണ് സംഭവിച്ചത്.ആ കാണുന്ന മഞ്ഞക്കിളിയോട് ചോദിച്ചു നോക്കാം. ഹായ് മഞ്ഞക്കിളിയേ.... എന്താണ് ഇവിടെ മനുഷ്യ വാസമില്ലാത്ത സ്ഥലമാണോ? കിളി ചിരിച്ചുകൊണ്ടു പറഞ്ഞു. ഹേയ് അല്ല... എല്ലാവരും വീടിനുള്ളിൽ ഇരിക്കുകയാണ്. ഞാൻ ചോദിച്ചു എല്ലാവരും എന്തിനാണ് വീടിനുള്ളിൽ ഇരിക്കുന്നത്. മഞ്ഞക്കിളി എന്നോട് പറഞ്ഞു, കൊറോണ എന്ന രോഗം ലോകമാകെ പടർന്ന് പിടിച്ചിരിക്കുകയാണ്. കൊറോണയോ അത് എന്താണ്? ഞാൻ ചോദിച്ചു. അത് ഒരു വൈറസ് രോഗമാണ്. ഈ കൊറോണയ്ക്ക് വൃത്തിയില്ലാതെ നടക്കുന്നവരെ ഒത്തിരി ഇഷ്ടമാണ്. വൃത്തിഹീനമായി നടക്കുന്നവരെയെ ഈ രോഗം ബാധിക്കുകയുള്ളൂ. ശുചിത്വത്തോടെ ഇരിക്കുന്നവരെ ഈ രോഗത്തിന് ഭയമാണ്. ഇതു കേട്ടതും പൊട്ടി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു എന്നാണ് അല്ലേ ഇന്നത്തെ ആവസ്ഥ പക്ഷികളും മൃഗങ്ങളും പുറത്ത് കറങ്ങി നടക്കുമ്പോൾ, മനുഷ്യർ വീടിനുള്ളിൽ കഴിയുന്നു ഹ.... ഹ..... ഹ അപ്പോൾ മഞ്ഞക്കിളി എന്നോട് പറഞ്ഞു ,നീ ചിരിക്കണ്ട ഇന്ന് മനുഷ്യരെല്ലാം ഒറ്റക്കെട്ടായി ഈ രോഗത്തിനെതിരെ പോരാടികൊണ്ടിരിക്കുകയാണ് .അങ്ങിനെ അവർ കൊറോണയെന്ന മഹാമാരിയെ ജയിക്കുക തന്നെ ചെയ്യും. സന്തോഷത്തിന്റെ ഒരു നല്ല നാളെ ഉണ്ടാകുക തന്നെ ചെയ്യും, ഇത്രയും പറഞ്ഞു കൊണ്ട് ആ കിളി തന്റെ കൂട്ടിലേക്ക് പറന്ന് പോയി ......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ