സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ദുരന്ത നായകൻ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്ത നായകൻ കോവിഡ്

നാടെങ്ങും ഭീതിയുടെ മുൾമുനയിലാണ് ഇപ്പോൾ ജീവിക്കുന്നത് ഈ ഭീതിയുടെ കാരണം മറ്റൊന്നല്ല അതിനുള്ള നമ്മെ ഇപ്പോൾ വേട്ടയാടി കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസ് തന്നെയാണ് . കോ വിഡ് - 19 എന്ന പേരിൽ അത് അറിയപ്പെടുന്നു . ദിനംപ്രതി ആയിരക്കണക്കിന് ആളുകളെ ആണ് കോവിഡ് എന്ന ദുരന്തം വിഴുങ്ങി കൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനം സാമൂഹിക അകലം പാലിക്കുക എന്നതാണ് .

മാസ്ക് ധരിക്കുക, സാനിറ്റൈസ ർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക എന്നിവയൊക്കെയാണ് ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയുടെ മരണപ്പട്ടികയിൽ കേരളവും ഇടം പിടിച്ചിരിക്കുന്നു. കോവിഡ് സ്ഥിതീകരിച്ച കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈൻ അന്തരിച്ചു.

കൊറോണ വൈറസ് എന്ന ഈ വൈറസിന് പേര് വരാൻ കാരണം സൂര്യകിരണങ്ങൾ പോലെ തോന്നിക്കുന്നത് കൊണ്ടാണ്. (കൂർത്ത മുള്ളുകൾ ഉള്ളത് കൊണ്ട് ) . നമ്മുക്ക് നമ്മെ സംരക്ഷിക്കാനായി ഒരു മാർഗ്ഗം മാത്രമേ ഉള്ളൂ. പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കാം. സാമൂഹിക അകലം പാലിക്കാം. നമ്മുക്ക് കരുതലെടുക്കാം പുതിയ ഒരു നാളേയ്ക്കായി. നമ്മൾ അതിജീവിക്കും എന്ന മഹാ മന്ത്രം നമ്മുക്ക് സ്മരിക്കാം. നവകേരളത്തിനായി ശുഭപ്രതീക്ഷ ഉണർത്തുന്നത് പുതിയ സൂര്യോദയത്തിനായി.

ആദർശ് രജീഷ്
4 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം