സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ദുരന്തം വിതയ്ക്കുന്ന കൊറോണ
ദുരന്തം വിതയ്ക്കുന്ന കൊറോണ
ലോകം മുഴുവൻ കൊറോണ ഭീകരനുമുമ്പിൽ വിറച്ചു നിൽക്കുകയാണ്. പ്രതീക്ഷിക്കാതെ എത്തിയ ഈ ഭീകരനെ നമുക്കൊന്നിച്ചു ഒരുമയോടുകൂടിയും അതോടൊപ്പം സാമൂഹിക അകലം പാലിച്ചും കൈകൾ സോമാപ്പുപയോഗിച്ചു കഴുകിയും മാസ്ക് ധരിച്ചും തുരത്താൻ ശ്രമിക്കാം. ഈ മഹാമാരി ജനങ്ങൾക്ക് വളരെയധികം വിഷമങ്ങൾ വരുത്തിവച്ചു . ജോലിക്കു പോകാൻ സാധിക്കാതെ വന്നു. കുറേപ്പേർ പട്ടിണിയായി. മരുന്ന് വാങ്ങാൻ പണമില്ലാതെ വിഷമിച്ചു. ആരാധനാലയങ്ങളിൽ പോകാൻ കഴിയാതെ വന്നു. വിദ്യാലയങ്ങൾ അടച്ചിടേണ്ടിവന്നു. പരീക്ഷകൾ മാറ്റിവച്ചു. സാമ്പത്തിക അവസ്ഥ തകിടം മറിഞ്ഞു. ട്രെയിൻ, വിമാനം, ബസ് സർവീസുകൾ എല്ലാം നിർത്തലാക്കേണ്ടി വന്നു. അന്യ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ നമ്മുടെ ഉറ്റവരെയും ബന്ധുക്കളെയും കുറിച്ചെല്ലാം നമുക്ക് ആശങ്കയുണ്ട്. പ്രളയ ദുരന്തത്തെ നമ്മൾ അതിജീവിച്ചതുപോലെ ഈ മഹാമാരിയിൽനിന്നും ഒത്തൊരുമയോടെ നമുക്ക് അതിജീവിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം